sonu-sood

പാട്‌ന: ഒറ്റക്കാലിൽ ഒരു കിലോമീറ്റർ നടന്ന് സ്‌കൂളിൽ എത്തുന്ന പത്തുവയസുകാരിയുടെ വീഡിയോ വൈറലായതിന് പിന്നാലെ സഹായഹസ്തവുമായി നടൻ സോനു സൂദ്. ബീഹാറിലെ ജമുയി ജില്ലയിൽ താമസിക്കുന്ന സീമ എന്ന പെൺകുട്ടിയാണ് രണ്ടു വർ‌ഷം മുൻപ് ഒരപകടത്തിൽ കാൽ നഷ്ടമായതിനെത്തുടർന്ന് ഒറ്റക്കാലിൽ സ്കൂളിൽ എത്തുന്നത്.

കാൽ നഷ്ടമായെങ്കിലും പഠിക്കാനുള്ള മോഹം സീമ ഉപേക്ഷിച്ചിരുന്നില്ല. ഒരു കാലിൽ ചാടി ചാടി സീമ സ്കൂളിലേക്കെത്തുന്ന വീഡിയോ കണ്ട ജുമായി ജില്ലാ മജിസ്ട്രേറ്റ് സീമയ്ക്ക് മുചക്രവാഹനം സമ്മാനിച്ചിരുന്നു. സീമയുടെ ആത്മവിശ്വാസത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാ‍ളും അഭിനന്ദിച്ചിരുന്നു. സീമയുടെ ആവേശം തന്നെ അത്ഭുതപ്പെടുത്തിയെന്നും രാജ്യത്തെ എല്ലാ കുട്ടികളും മികച്ച വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നുവെന്നും കെജ്രിവാ‍ൾ പറഞ്ഞു.

ഇതിന് പിന്നാലെയാണ് സോനു സൂദ് സീമയ്ക്ക് സഹായവുമായി എത്തിയത്. ഇനി സീമ ഒരു കാലിൽ അല്ല രണ്ടു കാലുകൾ കൊണ്ടും ചാടി ആവേശത്തോടെ സ്കൂളിൽ പോകും. ഞാൻ ടിക്കറ്റ് അയക്കുകയാണ്. സീമ രണ്ടുകാലുകളിൽ നടക്കേണ്ട സമയമായെന്നാണ് സോനു സൂദ് ട്വിറ്ററിൽ കുറിച്ചത്.

अब यह अपने एक नहीं दोनो पैरों पर क़ूद कर स्कूल जाएगी।
टिकट भेज रहा हूँ, चलिए दोनो पैरों पर चलने का समय आ गया। @SoodFoundation 🇮🇳 https://t.co/0d56m9jMuA

— sonu sood (@SonuSood) May 25, 2022