malaika

ഗ്ലാമറസ് ലുക്കിൽ പൊതുപരിപാടികളിലെത്തുന്ന താരമാണ് മലൈക അറോറ. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം സംവിധായകൻ കരൺ ജോഹറിന്റെ ബർത്ത്‌ഡേ ആഘോഷത്തിന് പോയ മലൈകയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിയൽ ഇപ്പോൾ ചർച്ചാവിഷയം.

View this post on Instagram

A post shared by Malaika Arora (@malaikaarorazone)

നിയോൺ ഗ്രീൻ നിറത്തിലുള്ള ഷോട്സും കോട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. കൂടെ സാറ്റിൻ ബ്രാലെസും ധരിച്ചിട്ടുണ്ട്. കടുത്ത പിങ്ക് നിറത്തിലുള്ള ഹീൽസും കൂടിയായതോടെ പാ‌ർട്ടിയിൽ തിളങ്ങിയത് മുഴുവൻ മലൈകയായി. ദേശീയ മാദ്ധ്യമങ്ങളിലെല്ലാം താരത്തിന്റെ ചിത്രം നിറഞ്ഞു നിൽക്കുന്നു.

View this post on Instagram

A post shared by Bollywood Shaukeen (@bollywoodshaukeen)

അതേസമയം,​ ഇത്തരമൊരു പാർട്ടിയിൽ വരുമ്പോൾ അല്പം കൂടി മാന്യമായ വസ്ത്രം ധരിക്കേണ്ടതായിരുന്നില്ലേ എന്ന ചോദ്യവും ആരാധകരിൽ നിന്നും ഉയരുന്നുണ്ട്. ആഘോഷത്തിന് മാറ്റ് കൂട്ടുന്ന തരത്തിലുള്ള നിറം തിരഞ്ഞെടുത്തതിന് താരത്തെ അഭിനന്ദിക്കുന്നവരും കുറവല്ല. ഈ പ്രായത്തിലും ഇത്രയും ഹോട്ടാകാൻ മലൈകയ്‌ക്ക് അല്ലാതെ മറ്റാർക്കും കഴിയില്ലെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്.