
നിരവധി ആരോഗ്യ ഗുണങ്ങൾ ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്. മുതിർന്നവരിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ ഉപയോഗം ത്വരിതപ്പെടുത്തുകയും ഇൻസുലിൻ ഉത്പാദനം കൂട്ടുകയും ചെയ്യുന്നതിനാൽ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഉത്തമ ഉപാധിയാണിത്.
ആഴ്‌ചയിൽ രണ്ട് ദിവസം ഉരുക്ക് വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും.വെളിച്ചെണ്ണക്ക് പകരം ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാം. ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി തഴച്ച് വളരാനും ഇത് സഹായിക്കും. മുലപ്പാലിൽ അടങ്ങിയിട്ടുള്ള മീഡിയം ചെയിൻ ഫാറ്റി ആസിഡുകളും മോണോ ഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്. പണ്ടുകാലത്ത് ശരീരത്തിൽ പുരട്ടാനും കൊച്ചുകുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാനും നാവിൽ തൊട്ടുകൊടുക്കാനും ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. സൺ സ്‌ക്രീനായും കൊതുക് കടിക്കാതിരിക്കാനും ദേഹത്ത് തേക്കാം.