death

ഡാക്കർ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സെനഗലിലെ ടിവേവാൻ നഗരത്തിൽ ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ 11 നവജാത ശിശുക്കൾ മരിച്ചു. സെനഗൽ പ്രസിഡന്റ് മാകി സാൽ ആണ് വിവരം പുറത്തുവിട്ടത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് കുഞ്ഞുങ്ങളെ പരിക്കുകളോടെ രക്ഷിക്കാനായി. ഇക്കഴിഞ്ഞ ഏപ്രിലിൽ, വടക്കൻ സെനഗലിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 4 നവജാത ശിശുക്കൾ മരിച്ചിരുന്നു. മറ്റേണിറ്റി വാർഡിലെ എ.സിയിലുണ്ടായ തകരാറാണ് ഈ സംഭവത്തിന് പിന്നിലെന്ന് അധികൃതർ പറയുന്നു