astro

2022 മേയ് 27 - 1197 ഇടവം 13 വെള്ളിയാഴ്ച . (പുലർച്ചെ 0 മണി 38 മിനിറ്റ് 02 സെക്കൻഡ് വരെ രേവതി ശേഷം അശ്വതി )

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി:‍ ജോലിയിൽ പുരോഗതിയും ആനുകൂല്യങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. നൂതന സംരംഭങ്ങള്‍ തുടങ്ങും.‍ വിവാഹാലോചനകളിൽ തീരുമാനമാകും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കുവാന്‍ സാദ്ധ്യത കാണുന്നു.

ഭരണി: സർക്കാർ തലത്തിൽ പ്രമോഷന്‍ നേടാനുള്ള അവസരമൊരുങ്ങും. പുതിയ തൊഴില്‍ നേടുന്നതിനും സാദ്ധ്യതയുണ്ട്.വീടുപണിയുന്നതിന് ശ്രമം തുടങ്ങും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന പുരോഗതി ലഭിക്കും. ഉഗ്യോഗസ്ഥര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും.

കാര്‍ത്തിക: വിദ്യാര്‍ത്ഥികള്‍ക്ക് കഠിന പരിശ്രമം ആവശ്യമായി കാണുന്നു. ആരോഗ്യപരമായ അസ്വസ്ഥതകള്‍ക്ക് സാദ്ധ്യത.സുഹൃത് സഹായം ലഭിക്കും. വ്യാപാരികള്‍ക്ക് നേട്ടമുണ്ടാകും. ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.

രോഹിണി:‍ ഉദ്ദിഷ്ടകാര്യങ്ങൾ നടക്കും. തൊഴിലില്‍ പുരോഗതി നേടും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പരിശ്രമങ്ങള്‍ നടത്തും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റങ്ങൾക്ക് തീരുമാനമാകും. ഗൃഹം മോടിപിടിപ്പിക്കും.

മകയിരം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതി നേടാനാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റമുണ്ടാകും.


തിരുവാതിര: സന്താനങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. പുതിയ വീടു വാങ്ങുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കും.വിവാഹാലോചനകളില്‍ തീരുമാനമാകും. സര്‍വകാര്യജയം, ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം.

പുണര്‍തം: വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന നേട്ടമുണ്ടാകും. ഗൃഹനിര്‍മ്മാണം നടത്തുന്നതിന് ശ്രമം തുടങ്ങും. ധനപരമായ പുരോഗതി കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണദോഷ സമ്മിശ്രം. ഏതു കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പാലിക്കുക.

പൂയം:‍ നൂതനമായ ചില പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതാണ്. ഏതു കാര്യത്തിലും ശ്രദ്ധ ആവശ്യമാണ്. പൊതുവെ സാമ്പത്തികമായ ചില നേട്ടങ്ങള്‍ ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ കൈവരും.

ആയില്യം:‍ അവിചാരിത നേട്ടങ്ങള്‍ ഉണ്ടാകാം. ഇന്ന് പൊതുവേ ഗുണദോഷ സമ്മിശ്രമാണ്. കച്ചവടക്കാര്‍ വളരെയധികം ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രതയോടെ ശ്രമിക്കുകയാണെങ്കില്‍ ഉദ്ദേശിച്ച ഗുണം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ തീരുമാനങ്ങള്‍ ഉണ്ടാകും.

മകം: പ്രണയകാര്യങ്ങളില്‍ പുരോഗതി കാണുന്നു. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. തൊഴില്‍ രംഗത്ത് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി നേടും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിനുള്ള തീരുമാനമുണ്ടാകും.

പൂരം: പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് ശ്രമിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതിയുണ്ടാകും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍. വിവാഹാലോചനകള്‍ക്ക് ഫലമുണ്ടാകും. തുടര്‍ച്ചയായ ശ്രമംകൊണ്ട് കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും.

ഉത്രം:‍ വ്യാപാര രംഗത്ത് പ്രതികൂല അനുവങ്ങള്‍ ഉണ്ടാകാം. ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ പാലിച്ചില്ലെങ്കില്‍ പ്രയാസങ്ങള്‍ വന്നു ചേരാം. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രത പാലിക്കുക. അല്ലാത്ത പക്ഷം പരാജയങ്ങള്‍ വരാം. യാത്രാക്ലേശങ്ങള്‍ വര്‍ദ്ധിക്കും.

അത്തം:‍ ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക. കച്ചവടക്കാര്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തനരംഗത്ത് വിഷമങ്ങള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് മന്ദത അനുഭവപ്പെട്ടേക്കാം. തൊഴില്‍രംഗത്ത് ചില തടസങ്ങള്‍ ഉണ്ടായേക്കാം.

ചിത്തിര: അപ്രതീക്ഷിത തടസങ്ങള്‍ ഉണ്ടായേക്കാം. ധനനഷ്ടത്തിന് സാദ്ധ്യത. ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മനഃക്ലേശവും അസ്വസ്ഥതകളും വര്‍ദ്ധിച്ചേക്കാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്.പ്രത്യേകിച്ച് സ്ത്രീ വിഷയങ്ങളിൽ യാതൊരു കാരണവശാലും ഇടപെടരുത്.


ചോതി :‍ ജീവിത പങ്കാളിക്ക് ശാരീരികമാനസിക ക്ലേശങ്ങള്‍ക്ക് സാദ്ധ്യത.‍ ഉദ്യോഗസ്ഥർക്ക് സ്ഥാനചലനവും മറ്റ് അസ്വസ്ഥതകളും ഉണ്ടായേക്കാം. ശാരീരികമായ അസ്വസ്ഥതകള്‍ വര്‍ധിക്കും. ഗൃഹനിര്‍മ്മാണം തടസപ്പെടുന്നതിനിടയാകും.‍ കുടുംബത്തിൽ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം.

വിശാഖം: അവിചാരിത തടസങ്ങള്‍ ഉണ്ടാകും. തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ വര്‍ദ്ധിക്കും. ധനനഷ്ടങ്ങള്‍ വരാം. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂല സമയമാണ്. മാതാപിതാക്കള്‍ക്ക് രോഗസാദ്ധ്യതയുണ്ട്. ഭാര്യാഭര്‍തൃ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകാനും സാദ്ധ്യത.

അനിഴം: അപ്രതീക്ഷിത തടസങ്ങള്‍ ഉണ്ടാകുമെങ്കിലും പിന്നീട് അതു മാറി വരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം കാണുന്നുണ്ട്.സ്വജന കലഹം, ബന്ധു വിരോധം ഇവ സംഭവിച്ചേക്കാം. ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെടും. ഉദര രോഗങ്ങളുള്ളവര്‍ സൂക്ഷിക്കുക.

കേട്ട: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അനുകൂലമായി വരും. പുതിയ വസ്തു വാഹനാദികള്‍ വാങ്ങാന്‍ തീരുമാനം. കുടുംബത്തില്‍ സന്തുഷ്ടി നിലനില്‍ക്കും. വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. ദീര്‍ഘകാലത്തെ ആഗ്രഹങ്ങള്‍ സഫലമാകുന്നതാണ്.വീട്ടമ്മമാര്‍ക്ക് നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കും.

മൂലം:‍ അപ്രതീക്ഷിത തടസങ്ങള്‍ പല കാര്യത്തിലും ഉണ്ടാകാം. ധനനഷ്ടങ്ങള്‍ വന്നുഭവിക്കും. ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരാം. രോഗക്ലേശങ്ങള്‍ക്ക് സാദ്ധ്യത കാണുന്നു. വീഴ്ച, പരിക്കുകള്‍ ഇവ ഒഴിവാക്കുവാന്‍ ശ്രദ്ധ പാലിക്കുക. ഏതു കാര്യത്തിലും ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക.

പൂരാടം:‍ ധനനഷ്ടങ്ങള്‍ വരാം. കര്‍മ്മരംഗത്ത് മന്ദത ഉടലെടുക്കും. യാത്രാക്ലേശം, അലച്ചില്‍, മറ്റ് അസ്വസ്ഥതകള്‍ ഇവ ഉണ്ടാകും.ആരോഗ്യപരമായ വിഷമങ്ങള്‍ വര്‍ദ്ധിക്കും. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തണം. സുഹൃത്തുക്കളുമായി അകല്‍ച്ച ഉണ്ടാകുന്നതിന് സാദ്ധ്യത.

ഉത്രാടം: പരിശ്രമങ്ങളില്‍ മന്ദഗതി അനുഭവപ്പെടും. തൊഴില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ധനനഷ്ടങ്ങള്‍ വന്നേക്കാം. അലച്ചിലും യാത്രാക്ലേശവും വര്‍ദ്ധിക്കും. സുഹൃത് സഹായത്താല്‍ അപ്രതീക്ഷിത നേട്ടങ്ങളും വിജയവും കൈവരും. ഉദ്യോഗസ്ഥര്‍ക്ക് അശ്രദ്ധ നിമിത്തമുള്ള അബദ്ധങ്ങള്‍ ഉണ്ടാകുന്നതിന് സാദ്ധ്യത കാണുന്നു.

തിരുവോണം:‍ ഏതു കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ക്ക് ശ്രമിക്കുക. വിദ്യാര്‍ത്ഥികള്‍ നന്നായി ശ്രദ്ധിച്ചാല്‍ നേട്ടങ്ങള്‍ കൈവരിക്കാം. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. പുതിയ വീടിനു തറക്കല്ലിടുന്നതിന് സാദ്ധ്യത കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ പല തീരുമാനങ്ങളും ഉന്നതങ്ങളില്‍ നിന്നും ഉണ്ടാകും.

അവിട്ടം: തൊഴില്‍രംഗത്ത് പലവിധ പ്രതിബന്ധങ്ങളും ധനനഷ്ടങ്ങളും ഉണ്ടാകുന്നതിനു സാദ്ധ്യത. വിദേശ യാത്രയ്ക്കായി വിനിയോഗിച്ച ധനത്തിൽ നഷ്ടം വരാന്‍ സാദ്ധ്യത. അവിചാരിതമായി ചില അസുഖങ്ങള്‍ ഉണ്ടാകുന്നതിനും സാദ്ധ്യത കാണുന്നുണ്ട്.

ചതയം: യാത്രാക്ലേശമോ അലച്ചിലോ അനുഭവപ്പെടും. തൊഴില്‍പരമായ വിഷമങ്ങള്‍ വര്‍ദ്ധിക്കും. ധനമിടപാടുകളില്‍ നഷ്ടം വന്നേക്കാം. കുടുംബത്തിലും ചില അസ്വസ്ഥതകള്‍ വന്നുചേരാനിടയുണ്ട്. വിദേശത്ത് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വളരെ ശ്രദ്ധിക്കുക.

പൂരുരുട്ടാതി:‍ ചില പ്രതിബന്ധങ്ങള്‍ അവചാരിതമായി വന്നേക്കാം. തൊഴില്‍ രംഗത്ത് അധ്വാനഭാരം വര്‍ദ്ധിക്കും. പാഴ് ചെലവുകള്‍ കൂടും. അസുഖങ്ങൾ വർദ്ധിക്കാനിടയുണ്ട്. യാത്രാക്ലേശം, അലച്ചില്‍, മനഃസ്വസ്ഥക്കുറവ് ഇവയൊക്കെ വന്നേക്കാം.

ഉത്തൃട്ടാതി: ഉദ്യോഗസ്ഥര്‍ക്ക് ഗുണദോഷ സമ്മിശ്രത ഫലം. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പഠനം നടത്തിയില്ലെങ്കില്‍ പരാജയം വരാം. കച്ചവടക്കാര്‍ക്ക് നഷ്ടസാദ്ധ്യത കാണുന്നുണ്ട്. ആരോഗ്യകാര്യങ്ങളില്‍ നല്ല ശ്രദ്ധ കൊടുക്കുക. ശിരോരാഗങ്ങള്‍ ഉണ്ടാവാം. പുതിയ ലക്ഷ്യങ്ങളില്‍ ഇറങ്ങരുത്.

രേവതി: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തടസപ്പെടും. കര്‍മ്മ രംഗത്ത് ചില തടസങ്ങള്‍ ഉണ്ടാകാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. ഉദര-ആമാശയ-രോഗ സാദ്ധ്യത കാണുന്നു. യാത്രാക്ലേശം, അലച്ചില്‍ ഇവ ഒഴിവാക്കുവാന്‍ ശ്രമിക്കുക.