nithya

തടി കുറച്ച് സ്ളിം ബ്യൂട്ടിയായി മലയാളത്തിന്റെ പ്രിയ താരം നിത്യ മേനോൻ. പുതിയ രൂപത്തിലെ ചിത്രങ്ങൾ താരം പങ്കുവയ്ക്കുകയും ചെയ്തു. മുൻപത്തേതിലും സുന്ദരി എന്നാണ് ആരാധകരുടെ കമന്റ്. ആറു ഭാഷകളിലായി അൻപതിലധികം ചിത്രങ്ങളിൽ നിത്യ അഭിനയിച്ചിട്ടുണ്ട്. ഇംഗ്ളീഷ് ചിത്രമായ ദി മങ്കി ഹു ന്യൂ ടു മച്ചിൽ തബ്ബുവിന്റെ സഹോദരിയായി അഭിനയിച്ചാണ് തുടക്കം. മോഹൻലാൽ ചിത്രം ആകാശഗോപുരത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവ സാന്നിദ്ധ്യമായ നിത്യ മേനോൻ മലയാളത്തിൽ കോളാമ്പി, 19 (1) (a) എന്നീ ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്. ഇരു ചിത്രങ്ങളും റിലീസിന് ഒരുങ്ങുകയാണ്. 19 (1) (a) എന്ന ചിത്രത്തിൽ വിജയ് സേതുപതി, ഇന്ദ്രജിത്ത് എന്നിവരാണ് നായകൻമാർ.