പി സി ജോർജിന്റെ തകർപ്പൻ ഡയലോഗുകൾ പലപ്പോഴും വിവാദമുണ്ടാക്കിയിട്ടുണ്ട്. പ്രകോപനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അപ്പോളൊക്കെ പി സി ജോർജ് തന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്നിരുന്നു. പക്ഷെ ഇപ്പോൾ അടിതെറ്റിയിരിക്കുന്നു. ഇടതു വലതു മുന്നണികൾക്കു അനഭിമിതനായ ജോർജിനെ ഇരു കക്ഷികളും ഒരു പോലെ തള്ളി പറഞ്ഞതോടെ നിയമം അതിന്റെ വഴി തേടുകയായിരുന്നു ഇവിടെ. അറസ്റ്റ് തൃക്കാക്കരയിൽ ഒരു ചലനവും ഉണ്ടാക്കില്ല എന്ന് ഇടതു മുന്നണിക്ക് വ്യക്തമാണ്. വർഗീയ സ്പര്ധയുള്ള കേസിൽ ജോർജിന്റെ അറസ്റ്റ് അല്ലാതെ മറ്റു പോംവഴി ഇല്ല. തിരുവനന്തപുരത്തെ വിവാദ പ്രസംഗത്തിലെ ചില പരാമർശങ്ങൾ മത സ്പർദ്ദയും വിദ്വേഷവും വളർത്തുന്നതിന് കാരണമാകും എന്ന ഒറ്റ വകുപ്പിൽ തന്നെ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടും ജോർജ് അഴിക്കുള്ളിൽ ആയിരിക്കുന്നു. തിരുവനന്തപുരത്തിന് പിന്നാലെ വെണ്ണലയിലും ജോർജ് നടത്തിയ പരാമർശങ്ങൾ തന്നെയാണ് ജാമ്യം റദ്ദാക്കലിലേക്കു വഴി തെളിച്ചതും.
ഇനി ജയിൽ മോചിതനായി വരുന്ന പി സി ജോർജിന്റെ, ജോർജിന്റെ ജനപക്ഷത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും എന്ന് അറസ്റ്റുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.ആഴ്ചകൾക്കു മുമ്പ് ആദ്യം തിരുവനന്തപുരത്തേക്ക് അറസ്റ്റ് ചെയ്തു കൊണ്ട് വന്നപ്പോൾ എ ആർ ക്യാമ്പിലേക്ക് നേരിട്ടെത്തി പിന്തുണ അറിയിച്ചത് കേന്ദ്ര മന്ത്രി വി മുരളീധരൻ ആണ്. പിന്നെ പാലാരിവട്ടതു പൊലീസിന് മുന്നിൽ ജോർജ് ഹാജരായപ്പോൾ അവിടെ പിന്തുണയും ആയി എത്തിയത് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുതിർന്ന നേതാക്കളായ പി കെ കൃഷ്ണ ദാസും. ശോഭാ സുരേന്ദ്രനും അടക്കമുള്ളവർ. പുലർച്ച ജോർജിനെ തിരുവനന്തപുരം ആ ആർ കയ്യമ്പിൽ എത്തിച്ചപ്പോൾ ബി ജെ പി പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്. ഇതിൽ നിന്നും ചിത്രം വളരെ വ്യക്തം ആണ് പി സി ജോര്ജും ജനപക്ഷവും എങ്ങോട്ടേക്കു കരക്കടുക്കും എന്ന്. കേരളാ കോൺഗ്രസ്കാരനിൽ നിന്നും ജോർജ് ബി ജെ പി പക്ഷത്തേക്ക് നിലപാട് മാറുമ്പോൾ തൃക്കാക്കരയിൽ അത് ഗുണം ചെയ്യുമോ?