china

ബീജിംഗ് : തായ്‌വാന് ചുറ്റും കടലിലും ആകാശത്തും സൈനികാഭ്യാസവും പട്രോളിംഗും നടത്തിയെന്ന് വ്യക്തമാക്കി ചൈന. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കിഴക്കൻ തിയേ​റ്റർ കമാൻഡിന്റെ നേതൃത്വത്തിലായിരുന്നു നടപടിയെന്ന് സൈന്യം വ്യക്തമാക്കി. തായ്‌വാനിൽ അധിനിവേശം നടത്താൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം. തായ്‌വാനും യു.എസും വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ചൈന മുന്നറിയിപ്പ് നൽകി. തായ്‌വാൻ തങ്ങളുടെ ഭാഗമാണെന്നും അധികാരത്തിന് കീഴിലാക്കുമെന്നുമാണ് ചൈനയുടെ വാദം.