തിരുവനന്തപുരം: കേരളത്തിലെ കേന്ദ്ര പെൻഷൻകാരുടെ സംയുക്ത സംഘടനയായ സി.ജി.പി.എ ദ്വൈവാർഷിക സംസ്ഥാന സമ്മേളനം നാളെ രാവിലെ 10ന് മന്ത്രി കെ. രാധാകൃഷ്ണൻ മേലെതമ്പാനൂർ ബി.ടി.ആർ ഹാളിൽ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് ജസ്റ്റിസ് സി.എസ്. രാജൻ അദ്ധ്യക്ഷത വഹിക്കും.സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ സ്വാഗതം പറയും.നാഷണൽ കോ - ഓർഡിനേഷൻ കമ്മിറ്റി ഒഫ് പെൻഷണേഴ്സ് അസോസിയേഷൻസ് സെക്രട്ടറി ജനറൽ കെ.കെ.എൻ.കുട്ടി മുഖ്യ പ്രഭാഷണം നടത്തും.