തിരുവനന്തപുരം : എസ് എൻ ഡി പി യോഗം വനിതാ സംഘം കമലേശ്വരം ശാഖാ വാർഷിക പൊതുയോഗം രത്‌നമ്മ ജയമോഹന്റെ അദ്ധ്യക്ഷതയിൽ നടന്നു.ഭാരവാഹികളായി പി ലത (പ്രസിഡന്റ്),സൗമ്യാ രാജേഷ് (സെക്രട്ടറി), സരളാസോമൻ (വൈസ് പ്രസിഡന്റ്),എൻ.എസ്.ശോഭന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.യൂണിയൻ വനിതാ സംഘം സെക്രട്ടറി ലേഖാസന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ.സി.യശോധരൻ, സെക്രട്ടറി വി.മോഹൻദാസ്, എ.സ്വയംപ്രഭ, ടി.എസ്.ബിനു,വി.ഉദയകുമാർ,ഷീലാശിവരാജൻ,രേഖാമഹേഷ് എന്നിവർ സംസാരിച്ചു.