modi-at-chennai

ചെന്നൈ: ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന വിവാദത്തിനിടയിൽ തമിഴ് ഭാഷയെ പുക്ഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് ഭാഷ അനശ്വരമാണെന്നും, തമിഴ് സംസ്കാരം ലോകവ്യാപകമാണെന്നുമാണ് മോദിയുടെ പരാമർശം. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം ചെന്നൈ ജവഹർലാൽ നെഹറു സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tamil language is eternal and Tamil culture is global. pic.twitter.com/rXieEzpyTd

— Narendra Modi (@narendramodi) May 26, 2022

തമിഴ് നാട്ടിലേക്ക് വരുന്നത് എപ്പോഴും വിശിഷ്ടമായ കാര്യമാണ്. ഈ ഭൂമി വളരെ പ്രത്യേകതയുള്ളതാണ്. ഇവിടുത്തെ ആളുകൾ, സംസ്കാരം, ഭാഷ, എല്ലാം വളരെ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ് ഭാഷയെയും, സംസ്കാരത്തെയും കൂടുതൽ ജനപ്രിയമാക്കുന്നതിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. ഈ വർഷം ജനുവരിയിൽ ചെന്നൈയിൽ ഉദ്ഘാടനം ചെയ്ത സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ ക്യാമ്പസിന് പൂർണമായും ധനസഹായം നൽകുന്നത് കേന്ദ്ര സർക്കാരാണ്. രാജ്യത്ത് എല്ലാ മേഖലയിലും തമിഴ്‌നാട്ടിൽ നിന്നുള്ള ഒരാൾ മികവ് പുലർത്തുന്നുവെന്നും തമിഴ് കവിയായ സുബ്രഹ്മണ്യ ഭാരതിയെ ഉദ്ധരിച്ച് മോദി പറഞ്ഞു.

തമിഴിനും ഹിന്ദിയ്ക്കും ഒരേ പരിഗണന നൽകണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ പ്രസ്താവന. കൂടാതെ സംസ്ഥാനത്തെ ഹൈക്കോടതിയിലും കേന്ദ്രസർക്കാർ ഓഫീസുകളിലും തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

ചെന്നൈയിൽ നടന്ന പരിപാടിയിൽ സംസ്ഥാനത്തെ 31,000 കോടി രൂപയുടെ 11 വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 262 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-ചെന്നൈ എക്‌സ്‌പ്രസ് വേയും ഇതിൽ ഉൾപ്പെടും. ചെന്നൈ ലൈറ്റ് ഹൗസ് പദ്ധതിക്ക് കീഴിൽ നിർമ്മിച്ച 1,152 വീടുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന-അർബൻ പദ്ധതിക്ക് കീഴിൽ 116 കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. ഡിഎംകെ അധികാരത്തിലെത്തിയ ശേഷം മോദി ആദ്യമായാണ് തമിഴ്നാട് സന്ദർശിക്കുന്നത്. ചെന്നൈയിലെത്തിയ അദ്ദേഹം ഒരു റോഡ് ഷോ നടത്തിയ ശേഷമാണ് പരിപാടിയിൽ പങ്കെടുത്തത്.

The foundation stones will be laid for key projects such as:

Bengaluru-Chennai Expressway.

Redevelopment of 5 stations - Chennai Egmore, Rameswaram, Madurai, Katpadi and Kanniyakumari.

Multi Modal Logistic Park at Chennai. pic.twitter.com/4jZFBipZ0a

— Narendra Modi (@narendramodi) May 25, 2022