
കൊടുംമഴയത്ത് ഉത്സവം നടക്കുന്ന ക്ഷേത്രം. മഴയത്ത് കുടചൂടി വെള്ളത്തിലൂടെ പ്രദക്ഷിണം വച്ച് പ്രതിഷ്ഠയിൽ തൊഴുത് സായൂജ്യം നേടാം. ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂരിലെ വൈശാഖ മഹോത്സവം ഇപ്പോൾ നടക്കുകയാണ്. കൊവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ചടങ്ങുകൾ മാത്രമായി ചുരുക്കിയ ഉത്സവമാണ് ഇപ്പോൾ എല്ലാ ആചാരനുഷ്ഠനങ്ങളോടെയും നടക്കുന്നത്.
ണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നിന്ന് 64 കിലോമീറ്റർ അകലെ വയനാട് ജില്ലയോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമമാണ് കൊട്ടിയൂർ. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, ഇരിട്ടി, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിൽ നിന്ന്നിന്ന് കൊട്ടിയൂരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.
വയനാടൻ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ബാവലി പുഴയുടെ തീരത്താണ് കൊട്ടിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇക്കരെ കൊട്ടിയൂർ അക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ഇവിടെ വച്ചാണ് ദക്ഷൻ യാഗം നടത്തിയതെന്നാണ് ഐതിഹ്യം. ബാവലിപ്പുഴയുടെ അക്കരെ സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ആരംഭിക്കുന്നത് ഇടവ മാസത്തിലെ ചോതി നാളിലാണ്. മിഥുന മാസത്തിലെ ചിത്തിര വരെ 27 നാളുകൾ നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ഉത്സവം. ഈ സമയങ്ങളിൽ മാത്രമേ ഇവിടെ ക്ഷേത്ര ചടങ്ങുകൾ ഉണ്ടാകുകയുള്ളു.

അക്കരെ കൊട്ടിയൂരിൽ ക്ഷേത്രമില്ല. ബാവലിപ്പുഴയുടെ ഭാഗമായ തിരുവഞ്ചിറ എന്ന ചെറിയ ജലാശയത്തിന് നടുവിൽ ശിവലിംഗവും പരാശക്തിയുടെ ആസ്ഥാനമായ അമ്മാറക്കല്ലു തറയുമാണ് ഇവിടെയുള്ളത്. വൈശാഖ മഹോത്സവം നടക്കുമ്പോൾ മാത്രമേ ഇവിടേയ്ക്ക് പ്രവേശനമുള്ളു. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാ ജാതിയിൽപ്പെട്ട ആളുകൾക്കും ഇവിടെ അവകാശങ്ങൾ ഉണ്ടെന്നതാണ്. വനവാസികൾ മുതൽ ബ്രാഹ്മണർ വരെയുള്ളവരാണ് ഈ ക്ഷേത്രത്തിലെ ചടങ്ങുകൾ നടത്തുന്നത്.
ദക്ഷിണ കാശി ദക്ഷിണ കാശി എന്നാണ് കൊട്ടിയൂർ ക്ഷേത്രം അറിയപ്പെടുന്നത്. വടക്കുംകാവ്, വടക്കീശ്വരം, തൃച്ചെറുമന്ന എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. തിരുവഞ്ചിറ ബാവലിപ്പുഴയുടെ ഭാഗമായ തിരുവഞ്ചിറ എന്ന അരുവിയുടെ നടുവിലാണ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ശിവ ലിംഗം സ്വയംഭൂ ആയതാണെന്നാണ് വിശ്വാസം.
ശുദ്ധിയോടെ കൊണ്ടു വരുന്ന നെയ്യ് സ്വയംഭൂലിംഗത്തിൽ അർപ്പിക്കുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. കോഴിക്കോട് കുറ്റിയാടി മരുതോങ്കരയിലെ ജാതി മഠത്തിൽ നിന്ന് അഗ്നിയും, വയനാട്ടിലെ തലപ്പുഴയ്ക്കടുത്ത് നിന്ന് വാളും എഴുന്നെളളിച്ച് ഉത്സവ സ്ഥലത്തെത്തിക്കുന്നു. വിശാഖം നാളിൽ തിരുവാഭരണങ്ങൾ, സ്വർണ്ണ, വെള്ളിപ്പാത്രങ്ങൾ എന്നിവ സകല വാദ്യാഘോഷത്തോടെയും എഴുന്നെള്ളിച്ച് ക്ഷേത്രത്തിലെത്തിക്കുന്നു. ഇതോടെ പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നു. ഇതിനുശേഷം മാത്രമേ സ്ത്രീകൾക്ക് ക്ഷേത്ര സന്നിധിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ.

ഉത്സവകാലത്തേയ്ക്ക് മാത്രം കാട്ടുപുല്ലും മുളയും കൊണ്ടു പർണശാലകൾ നിർമ്മിക്കുന്നു. കൂടാതെ വിവിധ സ്ഥാനികളുടെയും തന്ത്രിമാരുടെയും കയ്യാലകളാണ് ഇവിടെയുള്ളത്. മറിച്ച് ഇവിടെ സ്ഥിരമായ ഒരു ക്ഷേത്രമില്ല.
ബാവലിപ്പുഴയിൽ കുളിച്ച് തിരുവിഞ്ചിറയിലൂടെ മണിത്തറയിലെത്തി പ്രതിഷ്ഠകളെല്ലാം വലം വച്ച് തൊഴുത്. വഴിപാടുകളർപ്പിച്ച് പ്രസാദം വാങ്ങുകയും ഭണ്ഡാരം പെരുകുകയും ചെയ്താൽ തീർത്ഥാടനം കഴിഞ്ഞു.
വൈശാഖ മഹോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകളോടെയാണ് ഇത്തവണ ഉത്സവത്തിന് തുടക്കമായത്.ഇക്കരെ കൊട്ടിയൂർ ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിലായിരുന്നു പ്രക്കൂഴം ചടങ്ങുകൾനടന്നത് . ക്ഷേത്ര അടിയന്തിരക്കാർ, സമുദായി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര കണക്കപ്പിള്ളയാണ് വൈശാഖ മഹോത്സവ തീയതി കുറിച്ചത്. മേയ് 10 നാണ് നീരെഴുന്നള്ളത്ത് നടന്നത്.1
5 ന് നെയ്യാട്ടവും നടന്നു. 31ന് രോഹിണി ആരാധന,ജൂൺ 2 ന് തിരുവാതിര ചതുശ്ശതം,ജൂൺ 3 ന് പുണർതം ചതുശ്ശതം,5ന് ആയില്യം ചതുശ്ശതം,ജൂൺ 6 മകം കലം വരവ്,9 ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ,ജൂൺ 10ന് തൃക്കലശാട്ട്. എന്നിവയോടെ ഇക്കൊല്ലത്തെ ഉത്സവത്തിന് സമാപ്തിയാകും.