kk

ഗായിക അമൃത സുരേഷിനോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. അമൃത സുരേഷും ഇതേ ചിത്രം ഫേസ്‌ബുക്ക് പേജിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്.

പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന്

കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നാണ് ചിത്രത്തിന് ഇരുവരും കാപ്ഷൻ നൽകിയിരിക്കുന്നത്.

എന്താണ് ചിത്രത്തിന് പിന്നിലെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ലെങ്കിലും നിരവധി പേർ ഇവർക്ക് ആശംസ നേർന്ന് കമന്റ് ചെയ്‌തിട്ടുണ്ട്. അമൃതയുടെ സുഹൃത്തും ബിഗ് ബോസ് താരവുമായ അപർണ മൾബറിയും ആശംസനേർന്നിട്ടുണ്ട്. അമൃതയുടെ സഹോദരി അഭിരാമിയും 'മൈൻ' എന്ന് കമന്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Gopi Sundar Official (@gopisundar__official)

View this post on Instagram

A post shared by Gopi Sundar Official (@gopisundar__official)