പതിവ് പോലെ ആർക്കാകും വിജയം എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ തിരഞ്ഞെടുപ്പിന്റെ ആവേശച്ചൂടിലാണ് തൃക്കാക്കര. പി.ടി.തോമസിന്റെ നിര്യാണം മൂലം ഒഴിവുവന്ന തൃക്കാക്കര നിയമസഭാ സീറ്റില്‍ പി.ടിയുടെ ഭാര്യ ഉമാ തോമസ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഹൃദ്രോഗ വിദഗ്ധന്‍ ജോ ജോസഫ്, ബിജെപി സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷണന്‍ എന്നിവരില്‍ ആരു ജയിക്കുമെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ല.

thrikkakara

ആരു ജയിച്ചാലും കേരളത്തിന്റെ ഭരണ സാരഥ്യത്തില്‍ അതൊരു ചലനവും ഉണ്ടാക്കില്ല. എല്‍ഡിഎഫ് ജയിച്ചാല്‍ സര്‍ക്കാര്‍ സെഞ്ച്വറി അടിച്ചു എന്നു പറയാം. ഉമ തോമസ് ജയിച്ചാലത് സഹതാപ തരംഗം എന്ന പേരില്‍ പോകും. തിരഞ്ഞെടുപ്പ് ജനം തീരുമാനിക്കുന്ന പ്രക്രിയ ആണെന്ന് എന്നതിനാല്‍ ബിജെപിയുടെ സാധ്യത പൂര്‍ണമായും തള്ളിക്കളയാനും ആവില്ല.