abhaya

ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും പ്രണയവാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച. വളരെ ഞെട്ടലോടെയാണ് ഇരുവരുടെയും ആരാധകർ ആ വാർത്ത കേട്ടതെങ്കിലും വാർത്തയ്‌ക്ക് പിന്നാലെ ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ചത് അഭയ ഹിരൺമയിയെ കുറിച്ചാണ്.

ഇരുവരുടെയും പ്രണയവാർത്ത പുറത്തു വന്നപ്പോൾ അഭയ ഹിരൺമണി തന്റെ പിറന്നാൾ ആഘോഷത്തിലായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങൾ പതിവ് പോലെ അവർ ആരാധകരുമായി പങ്കിടുകയും ചെയ്തു. താരത്തിന് ആശംസകൾ നേരുന്നതിനിടിയിലും ചിലർ ഗോപിസുന്ദറിന്റെ കാര്യവും ചോദിച്ചു.

ഗോപിയേട്ടൻ വന്നോ എന്നായിരുന്നു ചിത്രത്തിന് താഴെ ഒരാൾ കമന്റിട്ടത്. അതിന് ചുട്ട മറുപടിയാണ് അഭയ നൽകിയിരിക്കുന്നത്. വന്നിരുന്നല്ലോ,​ സാറിനെ അറിയിക്കാൻ പറ്റിയില്ല എന്നാണ് അവർ കുറിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും ലിവിംഗ് ടുഗെദർ റിലേഷൻഷിപ്പിലായിരുന്നു. പെട്ടെന്ന് ഇരുവരുടെയും ബന്ധത്തിന് എന്തുപറ്റിയെന്നാണ് ആരാധകർ അധികവും ചോദിക്കുന്നത്.

‘എന്തൊരു സംഭവബഹുലമായ വർഷമായിരുന്നു! ഇത് എനിക്ക് ഒരു റോളർ കോസ്റ്റർ റൈഡ് ആയിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേയ്ക്കെത്തിക്കുന്ന പ്രകൃതിയുടെ പുതിയ പാത ഞാൻ ഒരുപാട് ആസ്വദിക്കുന്നു. ഈ പ്രക്രിയയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്.

ലോകത്തിൽ നിന്ന് എനിക്ക് ഇത്ര വലിയ സ്നേഹം ലഭിക്കുന്നുവെന്നതു വിശ്വസിക്കാനേ കഴിയുന്നില്ല. ഈ സ്നേഹത്തിനു മുന്നിൽ ഞാൻ വിനയാന്വിതയായി നിൽക്കുകയാണ്. ഞാൻ ഒരു മികച്ച സംഗീതജ്ഞയും അതിലുപരി മികച്ച ഒരു വ്യക്തിയുമായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പു തരുന്നു.' ഇങ്ങനെയായിരുന്നു അഭയ പിറന്നാൾ ദിനത്തിലെ ചിത്രങ്ങൾ പങ്കിട്ട് കുറിച്ചത്.

View this post on Instagram

A post shared by Abhaya Hiranmayi (@abhayahiranmayi)

View this post on Instagram

A post shared by Abhaya Hiranmayi (@abhayahiranmayi)