big-boss

തന്റെ കാമുകന്റെ പ്രണയം സത്യസന്ധമാണെന്ന് നടി രാഖി സാവന്ത്. കാമുകനായ ആദിൽ ഖാൻ ദുറൈ തനിക്ക് നൽകിയ വിലയേറിയ സമ്മാനങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തിയ ശേഷമാണ് തങ്ങളുടെ പ്രണയം സത്യമാണെന്നും, ഉടൻ വിവാഹം കഴിക്കുമെന്നും നടി അറിയിച്ചത്. അടുത്തിടെ കാമുകൻ ആദിൽ ഖാൻ ദുറാനിയുടെ കുടുംബാംഗങ്ങളെ കാണാൻ രാഖി ദുബായിലേക്ക് പോയിരുന്നു. എന്നാൽ കാമുകന്റെ കുടുംബം തങ്ങളുടെ ബന്ധത്തിന് അനുകൂലമല്ലെന്നും നടി തുറന്ന് പറഞ്ഞു. തന്റെ ഗ്ലാമറസായ വേഷങ്ങളാണ് അതിന് കാരണം, എന്നിരുന്നാലും തങ്ങളുടൻ വിവാഹം കഴിക്കുമെന്ന് നടി വെളിപ്പെടുത്തി.

റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പങ്കെടുത്തതോടെയാണ് രാഖി അടുത്തിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
ബംഗളൂരു സ്വദേശിയാണ് ആദിൽ. യുവാവിന് രാഖിയേക്കാൾ ആറ് വയസ് കുറവാണ്. കാമുകനായ ആദിലിന്റെ മുൻകാമുകി തന്നെ വിളിച്ചിരുന്നെന്നും, ഇപ്പോൾ ആ നമ്പർ താൻ ബ്‌ളോക്ക് ചെയ്തുവെന്നും രാഖി പറയുന്നു.

View this post on Instagram

A post shared by Rakhi Sawant (@rakhisawant2511)