goan-feni

ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഗോവ. പ്രത്യേകിച്ചും സിനിമാ മേഖലയിലെ സെലിബ്രിറ്റികളുടെ. ഇവരിൽ മിക്കവാറും പേരും തങ്ങളുടെ ഇഷ്ട കേന്ദ്രമായ ഗോവയിൽ അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഗോവയെ പ്രിയപ്പെട്ടതാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് അവിടത്തെ തീരപ്രദേശങ്ങളാണ്. എന്നാൽ ഗോവയുടെ മാത്രം സവിശേഷതയായി മറ്റൊരു പേര് കൂടിയുണ്ട്. ഫെനി!

ഗോവയുടെ തദ്ദേശീയ മദ്യമാണ് ഫെനി. കശുവണ്ടി ഫെനിയും കോക്കനട്ട് ഫെനിയുമാണ് ഏറ്റവും ജനപ്രിയം. മറ്റ് പല ഇനം ഫെനിയും ഗോവൻ വിപണിയിൽ ലഭ്യമാണ്. കശുവണ്ടിയുടെ നീര് പുളിപ്പിച്ചാണ് കശുവണ്ടി ഫെനി നിർമിക്കുന്നത്. കശുവണ്ടി ഫെനിയിൽ 40 മുതൽ 45 ശതമാനം വരെ മദ്യം അടങ്ങിയിട്ടുള്ളതിനാൽ ഇതിന് വീര്യം ഏറെയാണ്. തദ്ദേശീയമായി നിർമിക്കുന്നതായതിനാൽ ഇവയ്ക്ക് ആവശ്യക്കാരും ഏറെയാണ്.

ഗോവൻ ഫെനി നിർമിക്കുന്നത് എങ്ങനെയാണെന്ന് കണ്ടാലോ?

കശുവണ്ടി തറയിലിട്ട് നന്നായി ചവിട്ടി അരയ്ക്കുകയാണ് ഫെനി നിർമാണത്തിലെ ആദ്യ ഘട്ടം. ചതഞ്ഞര പഴങ്ങൾ ഒരു കവറിലാക്കി വലിയ കല്ലുകൾ ഉപയോഗിച്ച് നന്നായി അമർത്തിവയ്ക്കുന്നു. ഇങ്ങനെ ലഭിക്കുന്ന നീര് മറ്റൊരു കുഴൽമാർഗം ഒരു പാത്രത്തിൽ ശേഖരിക്കുന്നു. ഇത് ഒരു മൺകലത്തിലാക്കി നന്നായി തിളപ്പിച്ചാണ് ഫെനി തയ്യാറാക്കുന്നത്.

View this post on Instagram

A post shared by Amar Sirohi (@foodie_incarnate)