sfi

പെരിന്തൽമണ്ണ: എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി പി എം ആ‍ർഷോയെയും തിരഞ്ഞെടുത്തു. പാലക്കാട് സ്വദേശിയും മഹാരാജാസ് കോളജിലെ പി ജി വിദ്യാര്‍ത്ഥിയുമായ പി എം ആർഷോ എസ് എഫ് ഐ എറണാകുളം ജില്ല സെക്രട്ടറി കൂടിയാണ്. കെ അനുശ്രീ എസ് എഫ് ഐ കണ്ണൂർ ജില്ല പ്രസിഡന്‍റുമാണ്.

വൈസ് പ്രസിഡന്റുമാർ: ഡോ ഷറീന സലാം, എ.എ അക്ഷയ് (ആലപ്പുഴ), ഗോകുൽ ഗോപിനാഥ് (തിരുവനന്തപുരം), വി. വിചിത്ര (പാലക്കാട്‌). ജോയന്റ് സെക്രട്ടറിമാർ: ജി.ടി അഞ്ജു കൃഷ്‌ണ (കൊല്ലം), കെ.വി അനുരാഗ് (കോഴിക്കോട്), ഹസൻ മുബാറഖ് (തൃശൂർ), ഇ അഫ്‌സൽ (മലപ്പുറം).

സെക്രട്ടേറിയറ്റ് അംഗങ്ങൾ: ജിഷ്‌ണു ഷാജി (വയനാട്), അമൽ എബ്രഹാം (പത്തനംതിട്ട), ടോണി കുര്യാക്കോസ് (ഇടുക്കി), ബിബിൻ രാജ് (കാസർഗോഡ്), സരിത (തൃശൂർ), വൈഷ്‌ണവ് മഹേന്ദ്രൻ (കണ്ണൂർ), മെൽവിൻ ജോസഫ് (കോട്ടയം), ജാൻവി സത്യൻ (കോഴിക്കോട്).

പെരിന്തല്‍മണ്ണ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് 34ാം എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. സമ്മേളനം ഇന്ന് സമാപിക്കും