texas

ഓസ്റ്റിൻ : ടെക്സസിൽ യൂവാൽഡീയിലെ റോബ് എലിമെന്ററി സ്കൂളിൽ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ട അദ്ധ്യാപികയുടെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലപ്പെട്ട രണ്ട് അദ്ധ്യാപികമാരിൽ ഒരാളായ ഇർമ ഗാർഷ്യയുടെ ഭർത്താവ് ജോ ഗാർഷ്യ ( 50 ) ആണ് മരിച്ചത്.

ഭാര്യയുടെ സ്മാരകത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ച് മടങ്ങി മണിക്കൂറുകൾക്കുള്ളിലായിരുന്നു ജോയുടെ മരണം. വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഇർമയുടെ മരണവാർത്ത അറിഞ്ഞത് മുതൽ ജോ അതീവ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

സ്‌കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും 24 വർഷങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്. ദമ്പതികൾക്ക് നാല് മക്കളുണ്ട്. 23 വർഷമായി റോബ് എലിമെന്ററി സ്കൂളിൽ അദ്ധ്യാപികയാണ് ഇർമ.