
തിരുവനന്തപുരം : തൃക്കാക്കരയിലെ എൽ. ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചാരണത്തിൽ യു.ഡി.എഫിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജോ ജോസഫിന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം യു.ഡി.എഫ് നടത്തിയിട്ടും ഇതിനെ തള്ളിപ്പറയാൻ യു.ഡി.എഫ് നേതാക്കളാരും വന്നില്ല. യു.ഡി.എഫിന്റേത് ഹീനമായ രീതിയാണ്. വീഡിയോ പ്രചരിപ്പിച്ചത് ആരാണെന്ന് പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടു കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. വ്യാജപ്രൊഫൈലുകൾ വഴിയാണ് പ്രതികൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരായ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചത്. അറസ്റ്റിലായ ശിവദാസനും ഷുക്കൂറും .യൂത്ത് കോൺഗ്രസിന്റെ മുൻമണ്ഡലം ഭാരലാഹികളാണെന്നാണ് പൊലീസ് അറിയിച്ചത്.
എന്നാൽ വ്യാജ വീഡിയോയ്ക്ക് പിന്നിൽ കോൺഗ്രസിനോ മുന്നണിക്കോ പങ്കില്ലെന്ന് യു.ഡി.എഫ് വർത്തിച്ചു.ചവറയിൽ നിന്ന് പിടികൂടിയ ആൾ സി.പി.എം പ്രവർത്തകനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു.