
തിരുവനന്തപുരം : വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം കിട്ടിയതോടെ പി.സി. ജോർജ് ജയിൽ മോചിതനായി. കേസിൽ ഹൈക്കോടതിജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പി.സി. ജോർജ് പുറത്തിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന് തൃക്കാക്കരയിലെ ജനം മറുപടി പറയുമെന്ന് പി.സി. ജോർജ് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. തൃക്കാക്കരയിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിയമം പാലിച്ച് മുന്നോട്ടുപോകുമെന്ന് പി.സി. ജോർജ് പറഞ്ഞു.
ജയിൽ മോചിതനായ പി.സി. ജോർജിന് ബി.ജെ.പി പ്രവർത്തകർ സ്വീകരണം നൽകി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉൾപ്പെടെയുള്ള നേതാക്കൾ ജോർജിനെ സ്വീകരിക്കാൻ എത്തിയിരുന്നു.
വിദ്ദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലവായ പി.സി. ജോർജിന് തിരുവനന്തപുരം ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന് പാലാരിവട്ടം പൊലീസ് എടുത്ത കേസില്‍ ജോര്‍ജിനു ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.