രാജീവ് രവി സംവിധാനം ചെയ്ത് ആസിഫ് അലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുറ്റവും ശിക്ഷയും ഇന്ന് തിയേറ്ററുകളിലെത്തി. കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രത്തിന്റെ ആവിഷ്കാരം. വർഷങ്ങൾക്ക് മുമ്പ്ജി കേരളത്തിൽ നടന്ന ജുവലറി മോഷണവും പ്രതികളെ തേടി കേരള പൊലീസ് സംഘം ഉത്തരേന്ത്യയിലേക്ക് പോകുന്നതുമാണ് കുറ്റവും ശിക്ഷയും സിനിമ പറയുന്നത്.

തീർത്തും റിയലിസ്റ്റിക്കായിട്ടാണ് ചിത്രത്തിന്റെ അവതരണം ആസിഫ് അലി, അലൻസിയർ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനും നടനുമായ സിബി തോമസ് , ശ്രീജിത്ത് ദിവാകരനുമായി ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.