തിരുവനന്തപുരം: കേരളാ കോൺഗ്രസ് (ബി) ജില്ലാ ഏകദിന ക്യാമ്പ് പാർട്ടി ചെയർമാൻ കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.തിരുവല്ലം ബാലകൃഷ്ണപിള്ള നഗറിൽ നടന്ന ക്യാമ്പിൽ ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ ഏലിയാമ്മ,കെ.ജി പ്രേംജിത്ത്, അഡ്വ.പി.ഗോപകുമാർ,എ.ആർ.ബഷീർ, വടകോട് മോനച്ചൻ, ഷിബി ജോർജ് വി.പദ്മകുമാർ,​ പാച്ചല്ലൂർ ജയചന്ദ്രൻ,​ ജീജാ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.