
മസ്കറ്റ്: വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് മരുന്നുമായി പോകുന്നവർ ഇനി ബന്ധപ്പെട്ട രേഖകൾ കൂടി കൈവശം സൂക്ഷിക്കണം. ഇതു സംബന്ധിച്ച സർക്കുലർ എയർപോർട്ട്സ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
വ്യക്തമായ രേഖകളില്ലാതെ നിരവധി ആളുകളാണ് മരുന്നുകളുമായി ദിനംപ്രതി ഒമാനിലെത്തുന്നത്. പരിശോധനയിൽ കൃത്യമായ രേഖകളില്ലാത്തവ റോയൽ ഒമാൻ പൊലീസ് പിടിച്ചെടുക്കുകയാണ് പതിവ്.
പരിശോധന ശക്തമാക്കിയതോടെ മരുന്നിന്റെ കുറിപ്പടിയില്ലാതെ യാത്ര ചെയ്യുന്നവർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാൻ കാലതാമസം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിമാനത്താവള അധികൃതർ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച സർക്കുലർ എല്ലാ വിമാനകമ്പനികൾക്കും കൈമാറിയിട്ടുണ്ട്.