അനന്തമായി നീളുന്ന റഷ്യ ഉക്രൈന്‍ യുദ്ധത്തില്‍ പുടിന് അടിപതറുന്നു. ഖജനാവ് കാലിയാകുന്നു ഒപ്പം ആയുധ ദൗര്‍ലഭ്യവും. റഷ്യക്ക് ഈ അവസ്ഥയോ എന്നല്ലേ? അതെ ഇത് സാധൂകരിക്കുന്ന തെളിവുകളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. ശീതയുദ്ധകാലത്തെ സോവിയറ്റ് യൂണിയന്റെ പഴയ കണ്ടം ചെയ്യാറായ ടി 62 ടാങ്കുകള്‍ റഷ്യ യുദ്ധമുഖത്തേക്ക് എത്തിക്കുന്നു എന്നാണിപ്പോൾ വ്യക്തമാകുന്നത്.

putin-russia

യുക്രെയ്നിലെ മെലിറ്റോപോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഈ പഴയ ടാങ്കുകൾ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി കഴിഞ്ഞു. വെടിക്കോപ്പുകളും ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റവുമൊന്നും ഇല്ലാത്ത ടി 62 എം ടാങ്കുകളാണ് ഇപ്പോള്‍ യുക്രെയ്നില്‍ നിന്നും കണ്ടെത്തിയതയാണ് വിവരം പുറത്തുവരുന്നത്. എത്തിയ ചില ടാങ്കുകൾക്ക് എൻജിൻ പോലുമില്ല. അപ്പോൾ എന്തുചെയ്യാനാകും ഈ ടാങ്കുകൾ റഷ്യ അവിടെ എത്തിച്ചത്?