case-diary-

കുവൈറ്റ് സിറ്റി : മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഞ്ചുവർഷം വീട്ടിൽ സൂക്ഷിച്ച് സ്ത്രീയ്ക്ക് ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി. ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. കഴിഞ്ഞ ഒക്‌ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അതേസമയം മകളെ മരിച്ച നിലയിൽ നിലത്തുകിടക്കുന്നത് കണ്ടെന്നും നിയമനടപടി പേടിച്ച് മൃതദേഹം ഒളിപ്പിപ്പിക്കുകയുമായിരുന്നു എന്നാണ് സ്ത്രീ ആദ്യം പറഞ്ഞത്.. എന്നാൽ സ്ത്രീയുടെ മകൻ നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. മാതാവ് സഹോദരിയോട് ക്രൂരമായി പെരുമാറിയതായും വീട്ടിൽ പൂട്ടിയിട്ടിരുന്നതായും മകൻ പറഞ്ഞു. മകളെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യമില്ലായിരുന്നെന്നാണ് സ്ത്രീയുടെ വിശദീകരണം . മകളെ അച്ചടക്കം പഠിപ്പിക്കാന്‍ മാത്രമാണ് ഉദ്ദേശിച്ചിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2012 മുതല്‍ വീട്ടിലെ ചെറിയ മുറിയില്‍ സ്ത്രീ മകളെ പൂട്ടിയിട്ടതായാണ് കുറ്റപത്രത്തിൽ പറയുന്നത്. വിദ്യാഭ്യാസം നിഷേധിച്ചിരുന്നതായും പെൺകുട്ടിയെ ടോയ്‌ലെറ്റിനുള്ളിൽ പൂട്ടിയിട്ടിരുന്നതായും കുറ്റപത്രത്തിലുണ്ട്. ടോയ്‌ലെറ്റിനുള്ളിൽ വച്ച് മരിച്ച പെൺകുട്ടിയുടെ മൃതദേഹം പിന്നീട് അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.