symonds

ക്യൂൻസ്‌ലൻഡ്: കഴിഞ്ഞ ദിവസം അന്തരിച്ച ആസ്ട്രേലിയൻ ഇതിഹാസ ക്രിക്കറ്റർ ആൻഡ്രൂ സൈമണ്ട്സിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്നലെ നടന്നു.അദ്ദേഹത്തിന്റെ നാടായ നോർത്ത് ക്യൂൻ‌സ് ലാൻഡിൽ സ്വകാര്യമായി നടന്ന സംസ്കാരച്ചടങ്ങുകൾക്ക് ശേഷം ടൗൺസ്‌വില്ലെയിലെ റിവർ വ്യൂസ്റ്റേഡിയത്തിൽ നടന്ന അനുസ്മരണച്ചടങ്ങിൽ അദ്ദേഹത്തിന്റെ ഭാര്യ ലൗറ,​ മകൻ വിൽ,​ മകൾ കോൾ കുടുംബാംഗങ്ങളും മുൻ ആസ്ട്രേലിയന താരങ്ങളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്തു.മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്,​ ഡാരൻ ലേമാൻ,​ ആദം ഗിൽക്രിസ്റ്റ്,​ ഷേൻ വാട്സൺ,​ മിച്ചൽ ജോൺസൺ,​ വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ എന്നിവരെല്ലാം അനുസ്മരണച്ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ പതിനഞ്ചിനാണ് കാറപകടത്തിൽ 46 കാരനായ സൈമണ്ട്സിന്റെ അപ്രതീക്ഷിത വിയോഗമുണ്ടായത്.