ജയസൂര്യ നായകനായ ജോൺ ലുഥർ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നവാഗതനായ അഭിജിത്ത് ജോസഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മാൻ മിസിംഗ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തുന്ന സി.ഐ ജോൺ ലുഥർ ആയാണ് ജയസൂര്യ എത്തുന്നത്

kk

ആദ്യപകുതിയിൽ സ്ലോ മൂഡിൽ പോകുന്ന ചിത്രം ഇടവേളയ്ക്ക് ശേഷം ഗതിവേഗം കൈവരിക്കുന്നുണ്ട്. നിരവധി ട്വിസ്റ്റുകളും സംവിധായകൻ ഒരുക്കിയിട്ടുണ്ട്. പ്രേക്ഷകർക്ക് മികച്ച ഒരു സസ്പെൻസ് ത്രില്ലർ ആയിരിക്കും ജോൺ ലുഥർ സമ്മാനിക്കുക. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഷാന്‍ റഹ്മാനാണ്.