popular-front

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനായി തിരച്ചിൽ.​ മട്ടാഞ്ചേരിയിലെ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. പി​​​താ​വ് ​ഇ​റ​ച്ചി​​​ ​വ്യാ​പാ​രി​​​യും​ ​വാ​ഹ​ന​ ​ബ്രോ​ക്ക​റു​മാ​ണ്.​ ​ഇ​യാ​ൾ​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​​​ന്റെ​ ​ഭാ​ര​വാ​ഹി​​​യാണെ​ന്ന് ​സൂ​ച​ന​യു​ണ്ട്.

ത​ങ്ങ​ൾ​ ​ന​ഗ​റി​​​ലേ​ക്ക് ​പോ​കു​ന്ന​ ​വ​ഴി​​​യി​​​ൽ​ ​രാ​മ​ൻ​കു​ട്ടി​​​ ​ഭാ​ഗ​വ​ത​ർ​ ​റോ​ഡി​​​ലെ​ ​വാ​‌​ട​ക വീ​ട്ടി​ലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. വാടക വീട് അടഞ്ഞുകിടക്കുകയാണ്. പഞ്ചായത്ത് റോഡിലെ കുട്ടിയുടെ പിതാവിന്റെ തറവാട്ടിലും ആലപ്പുഴ സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

കേ​സി​ൽ​ ഇരുപത്തിനാല് പേരെ​ ​കൂ​ടി​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. ​ഇതിൽ 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കി എന്നതാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇവരെ ഇന്നലെ രാത്രി പത്ത് മണിയോടെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പതിനൊന്നിന് പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തും.