
അശ്വതി: അനാവശ്യ ചിന്തകൾ മനസിനെ അലട്ടിക്കൊണ്ടിരിക്കും. അമിതമായ ആത്മവിശ്വാസം പ്രശ്നങ്ങൾ സൃഷ്ടിക്കും. ആരോഗ്യ കാര്യങ്ങളിൽ അശ്രദ്ധ പാടില്ല.
ഭരണി: ഭരണനിർവഹണ കാര്യങ്ങളിൽ ശുഷ്കാന്തി. സാഹിത്യപ്രവർത്തനങ്ങളിലേർപ്പെട്ടവർക്ക് പ്രശസ്തിയും അംഗീകാരവും വരുമാനവും വർദ്ധിക്കും. ഗൃഹം മോടിപിടിപ്പിക്കും.
കാർത്തിക: കാലഘട്ടം ഭേദപ്പെട്ടുതുടങ്ങുന്നു. പ്രാഗത്ഭ്യം തെളിയിക്കാൻ അവസരങ്ങളും സാഹചര്യങ്ങളും ലഭിക്കും.
രോഹിണി: രോഷം വർദ്ധിച്ച് കുടുംബാംഗങ്ങളെ അകറ്റി നിറുത്തും. ലഹരിപദാർത്ഥങ്ങളോട് വൈമുഖ്യം. സ്വന്തം ജോലി സുന്ദരമായി നിർവഹിക്കും.
മകയിരം: മനോഹര ദൃശ്യങ്ങൾ കാണാനിടവരും. വിദ്യാഭ്യാസാവശ്യങ്ങൾക്കായി നല്ല തുക ചെലവഴിക്കും. വ്യവഹാരത്തിൽ അനുകൂല വിധി.
തിരുവാതിര: തിരുത്തൽ കൂടിയതിനാൽ പുതിയ മുദ്രക്കടലാസിൽ എഴുതി പ്രശ്നം അവസാനിപ്പിക്കും. രാഷ്ട്രീയപരമായി ഔന്നത്യം, സത്സംഗം, സജ്ജന മാന്യത, പുണ്യദേവാലയദർശനം.
പുണർതം: പുതിയ കൂട്ടുകെട്ടും ഗുണാനുഭവവുമുണ്ടാകും. പരീക്ഷകളിൽ സമുന്നത വിജയം. വിവാദങ്ങൾ മൂലം മനസ് വ്രണപ്പെടും.
പൂയം: പൂർവിക സ്വത്തിനുള്ള തർക്കം അവസാനിക്കും. ദീർഘദൂരയാത്രകൾ വേണ്ടിവരും. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും.
ആയില്യം: ആനന്ദം വർദ്ധിപ്പിക്കാനുള്ള സാഹചര്യം ഒത്തുവരും. കലാരംഗങ്ങളിൽ കൂടുതൽ ശോഭിക്കും. ഉദ്യോഗാർത്ഥികൾക്ക് മത്സരപരിക്ഷകളിൽ വിജയം.
മകം: മരണത്തിൽ നിന്ന് അത്ഭുതകരമാംവിധം രക്ഷപ്പെടും. ആദ്ധ്യാത്മിക പരിജ്ഞാനം വർദ്ധിപ്പിക്കും. യന്ത്രത്തകരാർ മൂലം ധനനഷ്ടം.
പൂരം: പുരാതന സാമഗ്രികളിൽ ചിലത് പൊട്ടിപ്പോകാതിരിക്കാൻ ജാഗ്രത പുലർത്തണം. കുടുംബങ്ങളിൽ പ്രായമായവർക്ക് സൗകര്യങ്ങൾ വർദ്ധിപ്പിക്കും.
ഉത്രം: ഉത്തമ സുഹൃത്തുക്കളെ ലഭിക്കും. ബന്ധുബന്ധം ദൃഡീകരിക്കാനുള്ള സന്ദർഭം. സുഖചികിത്സ നടത്തും. സന്താനങ്ങൾക്ക് ഇഷ്ടവിഷയത്തിൽ ഉപരിപഠനം.
അത്തം: അധികാരങ്ങൾ പലതും നഷ്ടപ്പെടും. ആദ്ധ്യാത്മിക കാര്യങ്ങളിൽ താത്പര്യം. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം.
ചിത്തിര: ചിരകാലാഭിലാഷം പൂവണിയും. ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് ജോലി മാറ്റം ലഭിക്കും. മൃഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും ശല്യം. ഭാഗ്യക്കുറി ലഭിക്കും.
ചോതി: ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുമെന്ന് വിശ്വസിച്ച് ചെല്ലുമ്പോൾ ഗുരുവായ ആ വ്യക്തി ഗൃഹത്തിലുണ്ടാകാൻ സാദ്ധ്യത കുറവ്.
വിശാഖം: വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാനിടയുണ്ട്. വ്യാജ പരസ്യങ്ങളിൽ വിശ്വസിച്ച് ധനനഷ്ടവും അപമാനവും സംഭവിക്കും.
അനിഴം: കൂട്ടുകെട്ടുമൂലം ഗുണാനുഭവം. ഗുരുജനപ്രീതി, സജ്ജന ബഹുമാന്യത.
തൃക്കേട്ട: ഇടവം, മിഥുനം എന്നീ മാസങ്ങളിൽ വിവാഹം നടത്താനുള്ള ശ്രമം സഫലമാകും. ഭാഗ്യക്കുറി ലഭിക്കൽ, ഉന്നത വ്യക്തികളിൽ നിന്ന് അംഗീകാരവും പ്രോത്സാഹനവും ലഭിക്കും.
മൂലം: മൂല്യങ്ങൾ മനസിലാക്കാതെ പ്രവർത്തിക്കുക വഴി അന്തസിന് വലിയ കുറവ് അനുഭവപ്പെടും. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടിവരും.
പൂരാടം: പൂർവികമായി നിലനില്ക്കുന്ന ആചാരങ്ങളും പൂജയും മാറ്റിവയ്ക്കുകയും കൂടുതൽ ദുരിത പ്രവർത്തനം തുടങ്ങിവയ്ക്കുകയും ചെയ്യും.വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം.
ഉത്രാടം: ഉത്തമ വ്യക്തികളുമായി പരിചയപ്പെടാനിടയാകും. വിരുന്നുകാരിൽ നിന്ന് ശല്യം. അനാവശ്യ യാത്ര, ശസ്ത്രക്രിയ എന്നിവ പ്രതീക്ഷിക്കാം.
തിരുവോണം: ഉദാര മനഃസ്ഥിതി ഉള്ളതിനാലും കുറഞ്ഞ ലാഭമെടുത്ത് ജോലിചെയ്യുന്നതിനാലും മനഃസന്തോഷം വർദ്ധിക്കും. മാതാപിതാക്കൾക്ക് അസുഖം പിടിപെടുമെങ്കിലും ആശുപത്രിവാസം മൂലം രോഗവിമുക്തിയുണ്ടാകും.
അവിട്ടം: അവിചാരിതമായ സംഭവങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിനിൽക്കുകയാണ് അഭികാമ്യം. പ്രഗത്ഭരുടെ വിരുന്നുസത്കാരങ്ങളിൽ സകുടുംബം സംബന്ധിക്കും. വിദേശ നിർമ്മിത വസ്തുക്കൾ പരിതോഷികമായി ലഭിക്കും.
ചതയം: കുട്ടികളുടെ സ്വഭാവത്തിന് മാറ്റം കാര്യമായി കാണാത്തതിൽ വിഷമിക്കും. അപ്രതീക്ഷിതമായി ധനം വന്നുചേരും.
പൂരുരുട്ടാതി: പൂർവവിദ്യാർത്ഥി സംഗമം നടത്തും. കുടുംബത്തിൽ സന്താനസൗഭാഗ്യം. വാഹനലബ്ധി, യോഗ, സംഗീതം, പാചകം എന്നിവ പരിശീലിക്കൽ.
ഉത്രട്ടാതി: യാത്രാവേളകളിൽ വിലപ്പെട്ട സാമഗ്രികൾ നഷ്ടപ്പെടൽ, കുടുംബങ്ങളിൽ വിവാഹ നിശ്ചയം. വളരെക്കാലമായി കണ്ടുമുട്ടാനാഗ്രഹിക്കുന്നവരെ യാദൃച്ഛികമായി കണ്ടുമുട്ടും.
രേവതി: പിതൃതർപ്പണം, ദേഹക്ഷതം, വിദ്വൽസദസുകളിൽ സാന്നിദ്ധ്യം വഹിക്കൽ, സ്നേഹിതരുടെ വിവാഹ വാർഷിക പരിപാടികളിൽ സംബന്ധിക്കും.