mammootty

കാറുകളോട് പ്രിയമുള്ളതുപോലെ ക്യാമറകളോടും പ്രത്യേക താത്പര്യമാണ് നടൻ മമ്മൂട്ടിക്ക്. താരം പകർത്തുന്ന ഫോട്ടോകളൊക്കെ പലപ്പോഴും ചർച്ചയാകാറുണ്ട്. ഈയടുത്ത് മമ്മൂട്ടിയെടുത്ത ദുൽഖ‌ർ ചിത്രങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടി പകർത്തിയ മറ്റൊരു ചിത്രമാണ് സോഷ്യൽ മീ‌‌ഡിയയിലെ ചർച്ചാവിഷയം. നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ ചിത്രമാണ് മമ്മൂട്ടി പകർത്തിയത്. മെഗാ സ്റ്റാർ ചിത്രമെടുക്കുന്നത് കുഞ്ചാക്കോ ബോബൻ പകർത്തി. ഈ ചിത്രം താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

സോഷ്യൽ മീഡിയയിൽ സജീവമായ കുഞ്ചാക്കോ ബോബൻ മകനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മാസം ഏപ്രിലിലായിരുന്നു കുഞ്ചാക്കോ ബോബന്റെ മകന്റെ ജന്മദിനം. ജന്മദിനത്തില്‍ തന്റെ മകന് ആശംസകളുമായി എത്തിയവര്‍ക്കുള്ള നന്ദി രേഖപ്പെടുത്തിയുള്ള കുറിപ്പ് താരം പങ്കുവച്ചിരുന്നു.

mammootty