
പാചക വിദഗ്ദ്ധയായ ലക്ഷ്മി നായർ സോഷ്യൽ മീഡിയയിലും സജീവമാണ്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളും ബ്യൂട്ടി ടിപ്സുകളുമൊക്കെ അവർ പങ്കുവയ്ക്കാറുണ്ട്. ചർമ സംരക്ഷണത്തിനുള്ള കിടിലൻ ഫെയ്‌സ്‌പാക്കുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നായരിപ്പോൾ.
ചർമം കണ്ടാൽ പ്രായം തോന്നാതിരിക്കാനുള്ള കിടിലൻ ടിപ്‌സാണ് ലക്ഷ്മി നായർ പങ്കുവച്ചിരിക്കുന്നത്. 'നാൽപത് വയസാകുമ്പോഴും നമ്മളെ കാണാൻ ഒരു മുപ്പത് വയസ് തോന്നുന്നത് സന്തോഷമല്ലെ. അതുപോലെ നമ്മളൊരു പത്ത് വർഷം പിന്നിലേക്ക് സഞ്ചരിക്കുന്നതുപോലെ, നമ്മുടെ ചർമവും മുടിയുമെല്ലാം ഇരുന്നുകഴിഞ്ഞാൽ എല്ലാവർക്കും സന്തോഷമല്ലേ.
പ്രായം തോന്നുന്നത് എന്തുകൊണ്ടാണ്. ചുളുവകളൊക്കെ വരുമ്പോഴല്ലേ. സ്‌കിൻ ഡ്രൈ ആകുന്നതുകൊണ്ടൊക്കെയാണ് ഇതൊക്കെ വരുന്നത്. പുറമെ പുരട്ടുന്നതും, കഴിക്കുന്നതുമെല്ലാം പ്രധാനമാണ്. വ്യായാമം ചെയ്യുന്നതും നല്ലതാണ്. ഈയൊരു ഫേസ്‌മാസ്‌ക് നിരന്തരം ഉപയോഗിക്കുകയാണെങ്കിൽ (നിങ്ങളുടെ ചർമത്തിന് ചേരുന്നതാണെങ്കിൽ) അധികം പ്രായം തോന്നിക്കില്ല.'-ലക്ഷ്മി നായർ പറഞ്ഞു.
ഒരു കപ്പ് പാൽച്ചീര, ഗോതമ്പുപൊടി,തൈര് തുടങ്ങിയ മൂന്ന് കാര്യങ്ങൾ മാത്രം മതി ഈ ഫെയ്സ് പാക്കിന്. പാൽച്ചീരയും തൈരും അരച്ചെടുത്ത്, അതിൽ ഗോതമ്പുപൊടി ചേർക്കുക. ശേഷം മുഖത്ത് തേച്ചുപിടിപ്പിക്കുക. ഇരുപത് മിനിട്ടിനുശേഷം കഴുകിക്കളയുക.