തിരുവനന്തപുരം ജില്ലയിലെ പേയാടിനടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. സ്ഥലത്തെത്തിയ വാവ ചുറ്റും ഒന്ന് കണ്ണോടിച്ചു. വീടിന് മുന്നിലായി അമ്പലവും,കുളവും,കാട് പിടിച്ച് കിടക്കുന്ന പറമ്പും...പക്ഷെ വീടിന് ചുറ്റും നല്ല വൃത്തിയായി കിടക്കുന്നു. അതുകൊണ്ടാണ് മൂർഖൻ പാമ്പിനെ പെട്ടന്ന് വീട്ടുകാർ കണ്ടത്.

snake-master

വീടിന് പിറകിലായി കുറച്ച് പഴയ സാധനങ്ങൾ വച്ചിരുന്നു. അവിടേക്കാണ് മൂർഖൻ കയറിയത്. വാവ സുരേഷ് സാധങ്ങൾ ഓരോന്നായി മാറ്റി പാമ്പിനെ കണ്ട് പിടിച്ചു. പക്ഷെ പത്തി വിടർത്തിയിരുന്ന മൂർഖൻ കുറച്ച് ക്ഷീണിതനായി കാണപ്പെട്ടു. ഉടൻ തന്നെ വാവ അതിന് വെള്ളം നൽകി,ആ മനോഹരമായ കാഴ്ച കാണാം, സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...