lottery

കേരള സർക്കാരിന്റെ വിഷു ബമ്പർ ഭാഗ്യക്കുറി കടാക്ഷിച്ചയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമ്മാനാർഹമായ ടിക്കറ്റും ലഭിച്ചില്ല. നറുക്കെടുപ്പിന് അഞ്ച് ദിവസം മുന്‍പ് വിറ്റ ടിക്കറ്റിനാണ് 10 കോടി അടിച്ചതെന്നാണ് ടിക്കറ്റ് വിറ്റ ഏജന്റ് പറയുന്നത്. ദിര്‍ഹം നല്‍കി തന്റെ പക്കൽ നിന്നും ലോട്ടറിയെടുത്ത യുവാവിനാണ് ബമ്പറടിച്ചത് എന്ന സംശയത്തിലാണ് ഏജന്റ്.

ഒരു മാസത്തിനുള്ളില്‍ ടിക്കറ്റുമായി എത്തിയില്ലെങ്കില്‍ ആറ് കോടി 16 ലക്ഷം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുമെന്നാണ് ചട്ടം. തിരുവനന്തപുരം ചൈതന്യ ലക്കി സെന്ററിൽ നിന്ന് വിറ്റ എച്ച്.ബി 727990 എന്ന നമ്പറുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപയ്ക്ക് അർഹതയുള്ളത്. ദമ്പതികളായ ജസീന്ത, രംഗന്‍ എന്നിവരാണ് ഏജന്‍സിയില്‍ നിന്നും ഈ ടിക്കറ്റെടുത്ത് വിൽപ്പന നടത്തിയത്.

lottery

നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കണം. ഈ സമയത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കിൽ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫീസില്‍ അപേക്ഷ നല്‍കണം.

60 ദിവസം വരെയുള്ള ടിക്കറ്റ് ജില്ലാ ലോട്ടറി ഓഫീസര്‍മാര്‍ക്ക് പാസാക്കാനാകും. ഈ സമയപരിധിയും കഴിഞ്ഞാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കിൽ തീരുമാനമെടുക്കേണ്ടത് ലോട്ടറി ഡയറക്ടറേറ്റാണ്. 90 ദിവസം വരെയുള്ള ടിക്കറ്റുകള്‍ ഡയറക്ട്രേറ്റിന് പാസാക്കാനാകും.