രാജീവ് രവി ചിത്രമായ കുറ്റവും ശിക്ഷയും ആദ്യ ദിവസം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. റിയലിസ്റ്റിക് പടമാണെന്നാണ് കൂടുതൽ പേരും പറയുന്നത്. അതേസമയം, രണ്ടാം ഭാഗം പ്രതീക്ഷയ്‌കക്കൊത്ത് ഉയർന്നില്ലെന്ന അഭിപ്രായവും പ്രേക്ഷകർ പങ്കുവയ്‌ക്കുന്നുണ്ട്.
കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രത്തിന്റെ ആവിഷ്കാരം. ആസിഫ് അലി, അലൻസിയർ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥനും നടനുമായ സിബി തോമസ് , ശ്രീജിത്ത് ദിവാകരനുമായി ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
