
വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന 'സ്വതന്ത്ര വീർ സവര്‍ക്കര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മഹേഷ് വി. മഞ്ജരേക്കറുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയാണ് സവർക്കറായി വേഷമിടുന്നത്. നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി മഹാരഥന്‍മാരുണ്ടെന്നും അതില്‍ പലര്‍ക്കും ലഭിക്കേണ്ട പ്രാധാന്യം ലഭിച്ചില്ലെന്നും രണ്‍ദീപ് ഹൂഡ പറയുന്നു.

ഇക്കൂട്ടത്തിൽ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിയാണ് വീർ സവര്‍ക്കര്‍ എന്ന് ഹൂഡ ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ളവരുടെ കഥകള്‍ പറയേണ്ടത് അനിവാര്യമാണെന്നും സവര്‍ക്കറായി അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രണ്‍ദീപ് ഹൂഡ കൂട്ടിച്ചേർത്തു.
സിനിമയുടെ ചിത്രീകരണം ജൂണിൽ ആരംഭിക്കും. ലണ്ടന്‍, മഹാരാഷ്ട്ര, ആന്റമാന്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ്, സാം ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വതന്ത്ര വീർ സവര്‍ക്കര്‍ നിര്‍മിക്കുന്നത്.
