
ഡ്രോണ്‍ കമ്പനിയിലും തന്റെ പങ്കാളിത്തം ഉറപ്പിക്കാൻ ശതകോടീശ്വരനായ അദാനി ഒരുങ്ങുന്നു. ഡ്രോൺ കമ്പനിയായ ജനറൽ എയറോനോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരികൾ വാങ്ങാൻ അദാനി എന്റർപ്രൈസസ് തയ്യാറെടുക്കുകയാണ്.
അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡ് മുഖേനയാണ് ഓഹരികൾ വാങ്ങുക. ഇരുകൂട്ടരും തമ്മിൽ കരാർ ഒപ്പുവച്ചിട്ടുണ്ട്. എന്നാൽ ഇടപാടിന്റെ മൂല്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഓഹരി ഏറ്റെടുക്കൽ നടപടികൾ ജൂലൈ 31-നകം പൂര്‍ത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അഗ്രി പ്ലാറ്റ്‌ഫോം സൊല്യൂഷൻ പ്രൊവൈഡറാണ് ജനറൽ എയറോനോട്ടിക്സ്. ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വിള നിരീക്ഷണം നടത്തുകയും ഇവയ്ക്ക് സംരക്ഷണ സേവനങ്ങള്‍ നൽകുകയും ചെയ്യുന്നുണ്ട്.