v

വാ​ഷിം​ഗ്ട​ൺ​:​ ​ടെ​ക്സ​സി​ലെ​ ​റോ​ബ് ​എ​ലി​മെ​ന്റ​റി​ ​സ്‌​കൂ​ളി​ലെ​ ​വെ​ടി​വ​യ്പി​ൽ​ ​ക്ഷ​മാ​പ​ണം​ ​ന​ട​ത്തി​ 18​കാ​ര​നാ​യ​ ​കൊ​ല​യാ​ളി​ ​സാ​ൽ​വ​ഡോ​ർ​ ​റാ​മോ​സി​ന്റെ​ ​മാ​താ​വ് ​അ​ൻ​ഡ്രി​യാ​ന​ ​മാ​ർ​ട്ടി​നെ​സ്.​ ​വെ​ള്ളി​യാ​ഴ്ച​ ​ഒ​രു​ ​ടി.​വി​ ​ചാ​ന​ലി​ന് ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ലാ​ണ് ​അ​ൻ​ഡ്രി​യാ​ന​ ​ക്ഷ​മാ​പ​ണം​ ​ന​ട​ത്തി​യ​ത്.
'​എ​ന്നോ​ടും​ ​എ​ന്റെ​ ​മ​ക​നോ​ടും​ ​ക്ഷ​മി​ക്കൂ.​ ​അ​വ​ൻ​ ​ചെ​യ്ത​തി​ന് ​അ​വ​ന്റേ​താ​യ​ ​കാ​ര​ണ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് ​എ​നി​ക്ക​റി​യാം.​ ​ദ​യ​വാ​യി​ ​അതിന്റെ പേ​രി​ൽ​ ​അ​വ​നെ​ ​വി​ല​യി​രു​ത്ത​രു​ത്.​ ​മ​രി​ച്ചു​പോ​യ​ ​നി​ഷ്ക​ള​ങ്ക​രാ​യ​ ​കു​ട്ടി​ക​ൾ​ ​എ​ന്നോ​ട് ​പൊ​റു​ക്ക​ണ​മെ​ന്ന് ​മാ​ത്ര​മാ​ണ് ​എ​ന്റെ​ ​ആ​ഗ്ര​ഹം​'​ ​-​ക​ണ്ണീ​രോ​ടെ​ ​അ​ൻ​ഡ്രി​യാ​ന​ ​​പ​റ​ഞ്ഞു.
മ​ക​ന്റെ​ ​പ്ര​വൃ​ത്തി​യി​ൽ​ ​ആ​ളു​ക​ൾ​ ​ത​ന്നോ​ട് ​ക്ഷ​മി​ക്ക​ണം.​ ​അ​വ​ൻ​ ​ഇ​ങ്ങ​നെ​യൊ​ക്കെ​ ​ചെ​യ്യു​മെ​ന്ന് ​ഞാ​നൊ​രി​ക്ക​ലും​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.​ ​അ​വ​രെ​യൊ​ക്കെ​ ​കൊ​ന്നു​ക​ള​യു​ന്ന​തി​ന് ​മു​മ്പ് ​അ​വ​ൻ​ ​തന്നെ​ ​കൊ​ല്ലേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.