അമേരിക്കയുടെ സ്റ്റാര്‍ ലിങ്കിനെ തകര്‍ക്കാന്‍ ചൈനീസ് പട്ടാളം തയ്യാറെടുക്കുകയാണോ ? ഈ വാര്‍ത്തയാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. എന്തായിരിക്കാം ചൈനയുടെ ഈ നീക്കത്തിന് പിന്നില്‍,​ ഇത് പ്രതികാരമാണോ, അതോ പുതിയ എന്തെങ്കിലും പ്രതീക്ഷയുമായി ചൈന അങ്ങോട്ട് ചെന്ന് പണി വാങ്ങാന്‍ പോവുകയാണോ.

starlink

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകും എന്നു തോന്നിയാല്‍ സ്‌പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് ഉപയോഗിക്കുന്ന സ്റ്റാര്‍ ലിങ്ക് സാറ്റലൈറ്റുകളെ ചൈന വീഴ്ത്തിയേക്കും. ഇതിനുവേണ്ട ആയുധങ്ങള്‍ വികസിപ്പിക്കാന്‍ തയാറെടുക്കുകയാണ് ചൈനീസ് പട്ടാളമെന്ന് ചൈനീസ് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.