
തിരുവനന്തപുരം ; സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദത്തിൽ പ്രതികരിച്ച് സംവിധായകൻ പ്രിയനന്ദനൻ. താൻ സംവിധാനം ചെയ്ത ധബാരി കുരുവി എന്ന ചിത്രം പ്രാഥമിക കമ്മിറ്റി തിരഞ്ഞെടുത്തിട്ടും അന്തിമ ജൂറിക്ക് മുന്നിൽ വരാത്തതിനെ കുറിച്ച് അന്വേഷണം വേണമെന്ന് പ്രിയനന്ദനൻ ആവശ്യപ്പെട്ടു. സിനിമയ്ക്ക് പുരസ്കാരം കിട്ടാത്തതിന്റെ പേരിലല്ല പരാതി ഉന്നയിക്കുന്നതെന്നും ജൂറിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ധബാരി കുരുവി എന്ന ചിത്രം ഗോത്രവർഗക്കാരെക്കുറിച്ചുള്ള സിനിമയാണ്. ഇതുവരെ കാമറയ്ക്ക് മുന്നിൽ വരാത്തവരാണ് അഭിനേതാക്കൾ. അർഹമായ പരിഗണന സിനിമയ്ക്ക് കിട്ടിയില്ല.
ആദ്യ റൗണ്ടിൽ തിരഞ്ഞെടുത്തു എന്ന ജൂറിം അംഗം പറയുന്ന ഓഡിയോ കൈവശമുണ്ട്. സർര്രാർ ഇടപെട്ടു എന്നു കരുതുന്നില്ല. ഇടപെട്ടത് ആരാണെന്ന് അറിയണം. ആർട്ടിസ്റ്റിനോട് ചെയ്യുന്ന നിന്ദ്യമായ പ്രവൃത്തിയാണത്.
ഹോം സിനിമയ്ക്ക്ആ പുരസ്കാരം ലഭിക്കാത്തതിലും പ്രിയനന്ദനൻ പ്രതികരിച്ചു. സിനിമ എന്താണെന്നാണ് നോക്കേണ്ടത്. മുതലിറക്കുന്നവരെ നോക്കിയല്സ സിനിമ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു