hockey

ജക്കാർത്ത: ഏഷ്യൻ കപ്പ് പുരുഷ ഹോക്കി ടൂർണമെന്റിൽ സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 2-1ന് ജപ്പാനെ കീഴടക്കി. മൻജീത്തും പവനുമാണ് ഇന്ത്യയുടെ സ്കോറർമാർ. നിവാ ജപ്പാനായി ലക്ഷ്യം കണ്ടു. ഗ്രൂപ്പ് മത്സരത്തിൽ തങ്ങളെ 5-2ന് കീഴടക്കിയ ജപ്പാനോടുള്ള പകരം വീട്ടൽ കൂടിയായി ഇന്ത്യയ്ക്ക് ഈ വിജയം. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യയെ മലേഷ്യയെ നേരിടും. സൂപ്പർ ഫോർ ഗ്രൂപ്പിൽ ഇന്ത്യയാണ് നിലവിൽ ഒന്നാമത്.