kkk

സാധനങ്ങൾ വിൽക്കുന്നതിന് വ്യത്യസ്തമായ മാർക്കറ്റിംഗ് രീതികൾ അവലംബിക്കുന്നത് അസാധാരണമ്ല്ല. എന്നാൽ തായ്‌ലാൻഡിലെ ഒരു കഫേ നടത്തിയ മാർക്കറ്റിംഗ് തന്ത്രം അല്പം കടന്നുപോയി. സോങ്‌ഖ്‌ല പ്രവിശ്യയിലെ ചാദിൻ കഫേ ജ്യൂസും ചായയും ഉൾപ്പെടെയുള്ള പാനീയങ്ങൾ വിൽക്കുന്നതിനായി തിരഞ്ഞെടുത്തത്. ലിംഗാകൃതിയിലുള്ള പ്ലാസ്റ്റിക് ബാഗുകളാണ്.

തായ് പാൽ ചായ,​ ഗ്രീൻ ടീ,​ ജ്യൂസുകൾ,​ സോഡ എന്നിവയാണ് പെനിസ് ബാഗുകളിൽ നൽകിയിരുന്നത്. മറ്റ് കടകൾക്കൊപ്പം പിടിച്ചുനിൽക്കുന്നതിനാണ് ഇപ്രകാരം ചെയ്‌തതെന്നാണ് കഫേ അധികൃതരുടെ വിശദീകരണം. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനൊപ്പം അവർ പങ്കുവച്ച കുറിപ്പിനും വ്യാപക വിമർശനം നേരിടേണ്ടി വന്നു.

“അതിൽ അധികനേരം നോക്കരുത്! നിങ്ങൾക്ക് അത് സഹിക്കാൻ കഴിയില്ല! ദയവായി, വളരെ ഗൗരവമുള്ളവരാകരുത്. ഒന്നു ചിരിക്കാം. ഞങ്ങളുടെ പാനീയങ്ങൾ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ... എല്ലാവരും നിങ്ങളെ തുറിച്ചുനോക്കും! എന്നായിരുന്നു അവർ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ഇതോടെ ചിത്രങ്ങൾ വൻചർച്ചയ്ക്ക് വഴിവച്ചു.

kk

ഇപ്പോഴിതാ ലിംഗാകൃതിയിലുള്ള ബാഗുകളിലെ വില്പന നിറുത്തിയിരിക്കുകയാണ് ഇവർ. ഈ ബാഗുകളിൽ പാനീയങ്ങൾ വിൽക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണെന്ന് കഫേ അധികൃതർ അറിയിച്ചു. എല്ലാ ഉപഭോക്താക്കളും ക്ഷമിക്കണം. ഞങ്ങൾ ഈ ബാഗുകളിൽ പാനീയങ്ങൾ ഇനി വിൽക്കില്ല. ഈ വിഷയം അല്പം സെൻസിറ്റീവാണ്. നിങ്ങൾ നൽകിയ എല്ലാ പിന്തുണയ്ക്കും താത്‌പര്യത്തിനും നന്ദി എന്നും അവർ ഫേസ്‌ബുക്ക് പേജിൽ വ്യക്തമാക്കി.