kerosine

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിയ ശ്രീലങ്കയ്ക്ക് 15,000 ലിറ്റർ മണ്ണെണ്ണ നൽകി ഇന്ത്യ. തമിഴ് വംശജർ ഏറെയുള്ള ജാഫ്‌നയിലെ 700ഓളം മത്സ്യത്തൊഴിലാളികൾക്ക് സഹായവുമായാണ് മണ്ണെണ്ണ കൈമാറിയത്. കഴിഞ്ഞദിവസം ശ്രീലങ്കയിലേക്ക് 40,000 മെട്രിക് ടൺ വീതം പെട്രോളും ഡീസലും ഇന്ത്യ അയച്ചിരുന്നു. പെട്രോളും ഡീസലും വാങ്ങാനായി കഴിഞ്ഞമാസം 50 കോടി ഡോളറിന്റെ വായ്‌പാസഹായവും ശ്രീലങ്കൻ സർക്കാരിന് ഇന്ത്യ നൽകിയിരുന്നു. ഇതിനുപുറമേ ഏഴുലക്ഷം ഡോളറിന്റെ മെഡിക്കൽ ഉപകരണങ്ങൾ, 45 കോടി രൂപയുടെ പാലുത്പന്നങ്ങൾ തുടങ്ങിയവയും ഇന്ത്യ നൽകി.