മുംബയ് : മഹാരാഷ്ട്രയിൽ ഒമിക്രോണിന്റെ ഉപവകഭേദങ്ങൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പൂനെയിലെ ഏഴ് രോഗികളിൽ നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണിന്റെ ബി.എ 4, ബി.എ 5 വകഭേദങ്ങൾ കണ്ടെത്തിയത്. രോഗം കണ്ടെത്തിയ രണ്ടുപേർക്ക് വിദേശ യാത്രാപശ്ചാത്തലമുണ്ട്.