a

തിരുവനന്തപുരം: പ്രസ് ക്ലബ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന യാന ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ചന്ദ്രശേഖരൻ നായർ സ്​റ്റേഡിയത്തിൽ തുടങ്ങി. 31ന് സമാപിക്കും. എൽ.ഡി.എഫ്. മുൻ കൺവീനർ എ.വിജയരാഘവനും ഇന്ത്യൻ താരം ഐ എം. വി ജയനും ചേർന്ന് കിക്കോഫ് നിർവഹിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ സെക്രട്ടറി എച്ച്.ഹണി സ്വാഗതം ആശംസിച്ചു. എ.വിജയരാഘവൻ, പന്ന്യൻ രവീന്ദ്രൻ, യാന ഹോസ്പി​റ്റൽ സാരഥികളായ ഡോ.വിവേക് പോൾ, ജോബി പി.ചാണ്ടി, മാദ്ധ്യമപ്രവർത്തകൻ ജോയ് നായർ എന്നിവർ സംസാരിച്ചു.
ദേശീയ, സന്തോഷ് ട്രോഫി താരങ്ങൾക്കും പ്രസ് ക്ലബ്, കോവളം എഫ്.സി ജുനിയർ ടീമംഗങ്ങൾക്കും എ.വിജയരാഘവനും പന്ന്യൻ രവീന്ദ്രനും ഉപഹാരം നൽകി.

ജോ​പോ​ളി​ന്റെ​ ​ടീം​ ​ജ​യി​ച്ചു
​പ്ര​സ് ​ക്ല​ബ് ​സം​ഘ​ടി​പ്പി​ച്ച​ ​യാ​ന​ ​ട്രോ​ഫി​ ​മീ​ഡി​യ​ ​ഫു​ട്ബാ​ൾ​ ​ലീ​ഗി​ന്റെ​ കിക്കോഫിനോടനുബന്ധിച്ച് ​ ​മു​ൻ​ ​ദേ​ശീ​യ​-​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​താ​ര​ങ്ങ​ളു​ടെ​ ​പ്ര​ദ​ർ​ശ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ജോ​പോ​ൾ​ ​അ​ഞ്ചേ​രി​ ​ക്യാ​പ്ട​നാ​യ​ ​ടീം,​ ​ഐ.​എം.​വി​ജ​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ​ ​ടീ​മി​നെ​ 3​-1​ന് ​തോ​ൽ​പ്പി​ച്ചു.​
ജോ​പോ​ളി​ന്റെ​ ​ടീ​മി​നു​ ​വേ​ണ്ടി​ ​ആ​സി​ഫ് ​സ​ഹീ​ർ​ ​ര​ണ്ടും​ ​എ​ബി​ൻ​ ​റോ​സ് ​ഒ​രു​ ​ഗോ​ളും​ ​നേ​ടി.​ ​ഐ.​എം.​ ​വി​ജ​യ​ന്റെ​ ​ടീ​മി​നാ​യി​ ​സു​രേ​ഷ് ​കു​മാ​റാ​ണ് ​സ്കോ​ർ​ ​ചെ​യ്ത​ത്.