kk

തിരുവനന്തപുരം : ഷ്രെഡ് ശ്രീധർ സംവിധാനവും നിർമ്മാണവും നിർവഹിച്ച 'റീന കി കഹാനി' മേയ് 29 മുതൽ ജൂൺ 4 വരെ നടക്കുന്ന 'മുംബയ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2022' ൽ പ്രദർശിപ്പിക്കും. അനിമേഷൻ ഫിലിം വിഭാഗത്തിന് കീഴിലുള്ള ദേശീയ മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്. മേയ് 30 ന് വൈകിട്ട് 4 മണിക്ക് ഫിലിംസ് ഡിവിഷൻ കോംപ്ലക്സിൽ ചിത്രം പ്രദർശിപ്പിക്കും. ഒമ്പതര മിനിറ്റ് ദൈർഘ്യമുള്ള ഈ ആനിമേഷൻ ചിത്രം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട യഥാർത്ഥ ജീവിതത്തെ ഹൃദയസ്പർശിയായാണ് അവതരിപ്പിച്ചിരിക്കുന്നത്.

മൈക്കോനോസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ക്രൗൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (യു.കെ), കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ചെന്നൈ) എന്നിവയിലും റീനാ കി കഹാനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.