
പന്തളം: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു , എടത്വ, തൈപ്പറമ്പിൽ പ്രവീൺ (30) ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി 7 മണിയോടെ കട്ടപ്പനയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിൽ വച്ച് പ്രവീൺ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. വിദ്യാർത്ഥി ബഹളം വച്ചതിനെ തുടർന്ന് യാത്രക്കാർ ഇടപെട്ട് ബസ് പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം കുവൈറ്റിലേക്ക് പോകുന്ന പ്രവീൺ കടയ്ക്കാട് സ്വദേശിയായ സുഹൃത്തിന്റെ വീട്ടിലേക്ക് വന്നപ്പോഴായിരുന്നു സംഭവം .