
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 മെയ് 30 1197 ഇടവം 11 തിങ്കളാഴ്ച . (പുലർന്ന ശേഷം 7 മണി 11 മിനിറ്റ് 47 സെക്കന്റ് വരെ കാർത്തിക ശേഷം രോഹിണി നക്ഷത്രം), അമാവാസി
അശ്വതി: പ്രവർത്തന വിജയം വളരെ ക്ലേശങ്ങൾക്ക് ശേഷമേ ലഭിക്കൂ. സഹപാഠികളാലും, അടുത്ത് ഇടപഴകുന്നവരാലും വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ ഏതു കാര്യത്തിലും സൂക്ഷ്മത പുലർത്തേണ്ടത് അത്യാവശ്യമാണ്.
ഭരണി: യാത്രയ്ക്ക് തടസ്സങ്ങൾ അനുഭവപ്പെടും. പറയുന്ന വാക്കുകൾ അബദ്ധമാകാതെ സൂക്ഷിക്കണം. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കമ്പോൾ കൂടുതൽ ശ്രദ്ധയും സൂക്ഷ്‌മതയും വേണം.
കാർത്തിക: സാമ്പത്തിക അനിശ്ചിതാവസ്ഥകൾ ഒഴിഞ്ഞുമാറി പണം മുടക്കിയുള്ള കർമ്മ മണ്ഡലങ്ങളിൽ സജീവമാകും. സാമ്പത്തിക നേട്ടത്തിനു യോഗമുണ്ട്. വസ്‌തു തർക്കം വിട്ടുവീഴ്ചകളാൽ പരിഹരിക്കപ്പെടും.
രോഹിണി: സുസ്ഥിരവും ശോഭനവുമായ അവസ്ഥ കൈവരും. മുടങ്ങിയ ഉപരിപഠനം പൂർത്തീകരിക്കുകയും പുനഃപരീക്ഷയിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ വിജയ ശതമാനം ലഭിക്കുകയും ചെയ്യും. പദ്ധതികൾ ആസൂത്രണങ്ങൾ നറുക്കെടുപ്പ് തുടങ്ങിയവയിൽ അനുകൂല വിജയമുണ്ടാകും.
മകയിരം: പിതാവിനും പിതൃബന്ധുക്കൾക്കും ദോഷകാലമാണ്. സന്ധി വേദനയ്ക്ക് ആയുർവേദ–പ്രകൃതി ചികിത്സകൾ ഗുണം ചെയ്യും, കാര്യങ്ങൾ നിഷ്‌കർഷയോടു കൂടി ചെയ്തു തീർക്കുമെങ്കിലും സാമ്പത്തിക നേട്ടം കുറയും.
തിരുവാതിര: കുടുംബാംഗങ്ങളിൽ നിന്നു വേർപെട്ടു താമസിക്കാൻ നിർബന്ധിതനാകും. അപകീർത്തി ഒഴിവാക്കാൻ അധികാരസ്ഥാനം ഒഴിയും. ജാമ്യം നിൽക്കാനുള്ള സാഹചര്യമുണ്ടാകുമെങ്കിലും ഒഴിഞ്ഞു നിൽക്കുകയാണു നല്ലത്. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കണം.
പുണർതം: സമ്മാന പദ്ധതികൾ വിജയിക്കും. നഷ്‌ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും. സ്വപ്നത്തിൽ കാണാനിടയായ കാര്യങ്ങൾ സാക്ഷാത്കരിക്കും.വസ്തു തർക്കം രമ്യമായി പരിഹരിക്കും. ജീവിത പങ്കാളിയുടെ അനുകൂലമായ സമീപനത്തിൽ ആശ്വാസം തോന്നും.
പൂയം: സാമ്പത്തിക വരുമാനം കുറവാണെങ്കിലും യാത്രാക്ലേശവും ചുമതലകളും വർധിക്കുമെങ്കിലും നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നതു ഗുണകരമല്ല. ഉദ്യോഗമന്വേഷിച്ചുളള വിദേശയാത്ര പരാജയപ്പെടും. വ്യാപാര വ്യവസായ വിപണനമേഖലകളിൽ മാന്ദ്യം അനുഭവപ്പെടും.
ആയില്യം: കൂട്ടുകച്ചവടത്തിൽ നിന്നു നിരുപാധികം പിന്മാറുന്നത് ഭാവിയിലേക്ക് നല്ലതാകും. മേലധികാരികളുടെ തെറ്റിദ്ധാരണയാൽ ഉദ്യോഗം നഷ്ടപ്പെടും. നിലവിലുള്ള പ്രവർത്തന മണ്ഡലങ്ങളിൽ പണം മുടക്കുന്നതു തുടരാമെങ്കിലും പുതിയതും പ്രവൃത്തിപരിചയമില്ലാത്തതുമായ മേഖലകളിൽ പ്രവേശിക്കുന്നത് ഉചിതമല്ല.
മകം: ബാഹ്യപ്രേരണകൾ ഉണ്ടായാലും വിദഗ്‌ധോപദേശം തേടാതെ നിക്ഷേപം അരുത്. അപ്രതീക്ഷിതമായി ഔദ്യോഗിക സ്ഥാനമാറ്റമുണ്ടാകും. മത്സര രംഗങ്ങളിൽ വിജയിക്കുമെങ്കിലും പ്രഥമസ്ഥാനം നഷ്ടപ്പെടും. സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കും.
പൂരം:വസ്‌തുതർക്കം പരിഹരിച്ച് അർഹമായ പൂർവിക സ്വത്ത് ലഭിക്കും. ശുഭാപ്‌തിവിശ്വാസവും പ്രവർത്തന ക്ഷമതയും ഉത്സാഹവും വർദ്ധിക്കും. മാതാവിന് അസുഖം വർധിക്കുന്നതിനാൽ ആശുപത്രി വാസം വേണ്ടിവരും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല വിജയം ഉണ്ടാകും.
ഉത്രം: നാഡീ–അസ്ഥി–ശ്വാസസംബന്ധമായ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സകൾ ആവശ്യമായി വരും. സാമ്പത്തിക നേട്ടത്തിനു യോഗമുണ്ട്. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. പുതിയ വ്യാപാര വ്യവസായങ്ങളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും.
അത്തം: ഉദ്യോഗത്തിൽ പ്രതീക്ഷിച്ച നേട്ടം കുറയും. അർപ്പണ മനോഭാവത്തോടു കൂടി ചെയ്യുന്ന പ്രവൃത്തികൾ ലക്ഷ്യപ്രാപ്തി നേടില്ല. പുതിയ വ്യാപാര വ്യവസായങ്ങൾ തുടങ്ങുന്നത് നന്നല്ല. വിദ്യാർഥികൾക്ക് പഠിച്ചതും അറിവുള്ളതുമായ വിഷയങ്ങളാണെങ്കിൽപോലും പലപ്പോഴും വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിക്കുകയില്ല.
ചിത്തിര: വേണ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായം ചെയ്യാനിടവരുമെങ്കിലും സുരക്ഷിതമായ രേഖകൾ വാങ്ങാൻ മടിക്കരുത്. ചിരകാലാഭിലാഷ പ്രാപ്‌തിയായ വിദേശയാത്ര സഫലമാകും. റോഡു വികസനത്തിന് ഭൂമി വിട്ടുകൊടുക്കും. സ്വത്തു തർക്കം നീണ്ടാൽ സഹോദരങ്ങളുമായി അലോഹ്യമാകും. ആയതിനാൽ അതൊക്കെ കാലതാമസമില്ലാതെ പരിഹരിക്കുക.
ചോതി : മക്കൾ നൽകുന്ന സംരക്ഷണം മനസമാധാനത്തിനു വഴിയൊരുക്കും. ഭരണ സംവിധാനത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ച് പ്രവർത്തന ക്ഷമമാക്കാൻ സാധിക്കും. സുരക്ഷിതത്വമുള്ള സ്ഥലത്തേക്കു മാറിത്താമസിക്കാൻ നിർബന്ധിതനാകും. ഉദ്യോഗത്തിനോട് അനുബന്ധമായി ഉപരിപഠനത്തിനു ചേരാൻ അവസരമുണ്ടാകും.
വിശാഖം: മാതാവിനും മാതൃ സഹോദരങ്ങൾക്കും ദോഷകാലമാണ്. ഔദ്യോഗികമായി മാനസിക സംഘർഷം വർധിക്കും. ഗർഭിണികൾക്ക് പൂർണ വിശ്രമവും ഗർഭപരിരക്ഷയും വേണ്ടിവരും. സാഹചര്യങ്ങൾ വിപരീതമായതിനാൽ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് സ്വയം പിന്മാറും. ലോൺ അനുമതികൾക്കുളള അപേക്ഷകളിൽ പൂർണത പോരാത്തതിനാൽ നിരസിക്കപ്പെടും.
അനീഴം: ഊഹക്കച്ചവടത്തിൽ നിന്നു പിന്മാറാൻ വേണ്ടപ്പെട്ടവർക്ക് നിർദേശം നൽകും. മത്സരങ്ങളിൽ വിജയിക്കും. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കാൻ ശ്രമിക്കണം, മേലധികാരിയുടെ അഭാവത്തിൽ പലപ്പോഴും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതനാകും.
കേട്ട:രക്തശുദ്ധിക്കുറവിനാൽ ആലസ്യവും ക്ഷീണവും അനുഭവപ്പെടും. സുതാര്യക്കുറവിനാൽ കൂട്ടു കച്ചവടത്തിൽ നിന്നും പിന്മാറണം. പാർശ്വഫലങ്ങളുള്ള ഔഷധം ഉപേക്ഷിക്കും. യാഥാർത്ഥ്യം മനസിലാക്കിയ സഹോദരങ്ങൾ ലോഹ്യം കൂടാൻ വന്നുചേരും. കരാർ ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കണം.
മൂലം: സംസാരിച്ച് ആളുകളെ വശത്താക്കാൻ മിടുക്കരായിരിക്കും. ഗൃഹോപകരണങ്ങളിൽ നിന്ന് അഗ്നി ഭീതിക്ക് സാധ്യതയുണ്ട്. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ ജനാംഗീകാരം നഷ്ടപ്പെടും. ദീർഘകാല വീക്ഷണത്തോടു കൂടിയ പദ്ധതികൾ വിഭാവനം ചെയ്യണം, വാത – നീർദോഷ – പ്രമേഹ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സയും പ്രാണായാമവും വ്യായാമവും വേണ്ടിവരും.
പൂരാടം: പണം കടം കൊടുക്കുക, കടം വാങ്ങുക, ജാമ്യം നിൽക്കുക, മദ്ധ്യസ്ഥതയ്ക്കു പോകുക, സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുക തുടങ്ങിയവ അബദ്ധങ്ങൾക്കു വഴിയൊരുക്കും. പലപ്പോഴും ആരോഗ്യം തൃപ്തികരം ആയിരിക്കുകയില്ല.
ഉത്രാടം:കലാ – കായിക മത്സരങ്ങളിൽ പരാജയപ്പെടും. നാഡീ – അസ്ഥിരോഗ പീഡകളാൽ അസ്വാസ്ഥ്യമുണ്ടാകുമെങ്കിലും വിദഗ്ധ ചികിത്സകളാൽ രോഗമുക്തി കൈവരും. ഔദ്യോഗിക ജീവിതത്തിൽ അനിഷ്ടങ്ങളും അപ്രീതിയും ഉണ്ടാകുമെങ്കിലും കുടുംബ ജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും കൈവരും.
തിരുവോണം: ഉന്നതന്മാരോടും മേലധികാരികളോടും വാക്കു തർക്കത്തിനു പോകരുത്. അത്യദ്ധ്വാനത്താൽ പരിശ്രമസാഫല്യവും സാമ്പത്തിക നേട്ടവും കൈവരും. അറിവും കഴിവും പ്രാപ്തിയും ഉണ്ടെങ്കിലും അവസരങ്ങൾ കുറയുന്നതിനാൽ മനോവിഷമം തോന്നും. ഭൂമി ക്രയവിക്രയങ്ങളിൽ വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.
അവിട്ടം: പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. വിദേശവാസികൾക്ക് അവിചാരിതമായി ഉദ്യോഗം നഷ്ടപ്പെടാൻ സാധ്യതയുണ്ട്, സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നേതൃത്വ പദവി ഉപേക്ഷിക്കുകയാണു നല്ലത്.
ചതയം: മാതാവിന് അരിഷ്ട കാലമാണ്. വിരോധികളായ പലരുമായും ലോഹ്യമായിത്തീരും അത് നല്ലതിനല്ല, സാഹസിക പ്രവൃത്തികളിൽ നിന്നും പിന്മാറണം. കരൾ, ഹൃദയം, കൈ, കാൽ, മുട്ടുകൾ തുടങ്ങിയവയ്ക്ക് ബലക്ഷയം വരുന്നതിനാൽ വിദഗ്ധ പരിശോധനയും ചികിത്സയും വേണ്ടിവരും.
പൂരുരുട്ടാതി: ഈശ്വരപ്രാർഥനകളാലും അശ്രാന്തപരിശ്രമത്താലും വ്യാപാര വ്യവസായ വിപണന മേഖലകളിൽ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാക്കും, തൊഴിൽ മേഖലകളോട് അനുബന്ധമായി ആധ്യാത്മിക ആത്മീയ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തും. അശരണായ കുടുംബാംഗങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടക്കേണ്ടതായി വരും.
ഉത്രട്ടാതി:പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കുന്നതിനാൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നതും ഒഴിവാക്കണം. അനാവശ്യമായ സംശയം, മുൻകോപം, അമിതമായ ആത്മവിശ്വാസം തുടങ്ങിയവ ഉപേക്ഷിക്കണം.
രേവതി: ഉപകാരം ചെയ്തു കൊടുത്ത ചിലരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നചേരും. അനുചിത പ്രവൃത്തികളിൽ നിന്നു ആത്മാർഥ സുഹൃത്തിനെ രക്ഷിക്കാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം, വാഹന ഉപയോഗത്തിൽ സൂക്ഷിക്കുക. നിഷ്പ്രയാസം സാധിക്കേണ്ടതായ കാര്യങ്ങൾക്ക് അശ്രാന്ത പരിശ്രമം വേണ്ടി വരും.