yogi-adityanath

ല‌ക്‌നൗ: ഫാക്ടറികളിൽ രാവിലെ 6ന് മുമ്പും വൈകിട്ട് ഏഴിനുശേഷം സ്ത്രീകളെ ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു.

ഏതെങ്കിലും സാഹചര്യത്തിൽ ഈ സമയങ്ങളിൽ ജോലി ചെയ്യേണ്ടി വന്നാൽ സ്ത്രീകളുടെ രേഖാമൂലമുള്ള സമ്മതം വാങ്ങണമെന്നും യോഗി ആദിത്യനാഥ് സർക്കാർ വ്യക്തമാക്കി.

രാത്രി ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സൗജന്യ ഭക്ഷണവും യാത്രാസൗകര്യവും സ്ഥാപന ഉടമ ഒരുക്കണം. രാത്രി ജോലി ചെയ്യുന്നില്ലെന്ന് കാട്ടി സ്ത്രീകളെ പിരിച്ചുവിടരുത്.

നാലു സ്ത്രീകളെങ്കിലും ഉണ്ടെങ്കിലേ രാത്രിയിൽ ജോലി ചെയ്യിക്കാവൂ. ശുചിമുറി, കുടിവെള്ളം, വസ്ത്രം മാറാനുള്ള മുറി എന്നീ സൗകര്യങ്ങൾ ഉറപ്പാക്കണം. ലൈംഗിക അതിക്രമം തടയാനുള്ള നടപടികൾ സ്വീകരിക്കണം. സ്ത്രീകളുടെ രാത്രിജോലി സംബന്ധിച്ചു പ്രതിമാസ റിപ്പോർട്ട് ഫാക്ടറി ഇൻസ്പെക്ടർക്ക് കൈമാറണമെന്നും സർക്കാർ വ്യക്തമാക്കി.