kk

ന്യൂഡൽഹി : പ‌ഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസാവാല അജ്ഞാതരുടെ വെടിവയ്പിൽ കൊല്ലപ്പെട്ടു. മാൻസ് ജില്ലയിലെ ജവാഹർകിൽ വച്ചാണ് ആക്രമണം നടന്നത്. സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. സിദ്ദു മൂസാവാലെയ്ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്ക(ക്കും വെടിവയ്പിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗായകന് നേരെ അക്രമികൾ 30 റൗണ്ട് വെടിവച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ സിദ്ദുവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസമാണ് സിദ്ദു മൂസാവാലെയുടെ ഇസഡ് കാറ്റഗറി സുരക്ഷ ആപ്പ് ർക്കാർ പിൻവലിച്ചത്. എം.എൽ.എമാർ,​ മതനേതാക്കൾ,​ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 420 പേരുടെ സുരക്ഷയാണ് പിൻവലിച്ചത്. സുരക്ഷ പിൻവലിച്ചതിന് പിന്നാലെയുണ്ടായ ദുരന്തം ആപ്പ് സർക്കാരിന് തിരിച്ചടിയായേക്കും.